സി.ബി.െഎ രഹസ്യ റിപ്പോർട്ട് ചിദംബരത്തിന്റെ വീട്ടിൽ അന്വേഷണം തുടങ്ങി
text_fieldsന്യൂഡൽഹി: എയർസെൽ-മാക്സിസ് അഴിമതിക്കേസിൽ തയാറാക്കിയ കരട് റിപ്പോർട്ട് മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ വസതിയിൽ എത്തിയതിനെക്കുറിച്ച് സി.ബി.െഎ വകുപ്പുതല അന്വേഷണം തുടങ്ങി. 2013ൽ തയാറാക്കിയ റിപ്പോർട്ട് എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് ചിദംബരത്തിെൻറ വസതിയിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ചിദംബരംകുടുംബത്തിെൻറ ജോർബാഗിലെ വസതിയിൽ നിന്ന് ജനുവരി 13നാണ് എൻേഫാഴ്സ്മെൻറ് സംഘം രേഖകൾ കെണ്ടടുത്തത്.
ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരം പ്രതിയായ കേസുമായി ബന്ധപ്പെട്ട് ആ ദിവസം ഡൽഹി, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നിരുന്നു. സി.ബി.െഎ റിപ്പോർട്ട് കണ്ടെത്തിയതിനെതുടർന്ന് സി.ബി.െഎക്ക് ഒൗദ്യോഗിക അറയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് വകുപ്പുതല അന്വേഷണം ആരംഭിക്കുകയായിരുന്നു.
കോടിക്കണക്കിന് രൂപയുടെ എയർസെൽ-മാക്സിസ് ഇടപാട് കേസിൽ സി.ബി.െഎയുടെ കരട് റിപ്പോർട്ട് സീൽവെച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിലെ ചില ഭാഗങ്ങളും ചിദംബരത്തിെൻറ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളും തമ്മിൽ സാദൃശ്യമുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കുന്നില്ലെന്നായിരുന്നു ചിദംബരത്തിെൻറ മറുപടി. െഎ.എൻ.എക്സ് മീഡിയ ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലും കാർത്തിക്കെതിരെ എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.