ജെറ്റ് എയര്‍വേസ് വിമാനവുമായി ബന്ധം നഷ്ടപ്പെട്ടു; രക്ഷക്കെത്തി ജര്‍മന്‍ യുദ്ധവിമാനങ്ങള്‍
text_fieldsമുംബൈ: മുംബൈയില്‍നിന്ന് ലണ്ടനിലേക്കുള്ള യാത്രക്കിടെ ആശയവിനിമയ ബന്ധം നഷ്ടപ്പെട്ട ജെറ്റ് എയര്‍വേസ് വിമാനത്തിന് ജര്‍മന്‍ യുദ്ധവിമാനങ്ങള്‍ അകമ്പടി നല്‍കിയതായി റിപ്പോര്‍ട്ട്. 330 യാത്രക്കാരും 15 ജീവനക്കാരുമായി പോയ 9 ഡബ്ള്യൂ-118 വിമാനത്തിനാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള (എ.ടി.സി) ബന്ധം അല്‍പനേരത്തേക്ക് നഷ്ടമായത്. ജര്‍മനിയിലെ കൊളോണ്‍ പ്രദേശത്തിന് മുകളിലത്തെിയപ്പോഴാണ് സംഭവം. വിമാനം റാഞ്ചാനുള്ള ശ്രമമാണെന്ന് സംശയിച്ച ജര്‍മന്‍ അധികൃതര്‍ ജെറ്റ് എയര്‍വേസിനടുത്തേക്ക് യുദ്ധവിമാനങ്ങള്‍ അയക്കുകയായിരുന്നു. മിനിറ്റുകള്‍ക്കകംതന്നെ വിമാനം എ.ടി.സിയുമായുള്ള ബന്ധം പുന$സ്ഥാപിക്കുകയും സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു. ഫെബ്രുവരി 14ന് നടന്ന സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഞായറാഴ്ചയാണ് ജെറ്റ് എയര്‍വേസ് പുറത്തുവിട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് വിമാനത്തിലെ പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.