നോട്ട് നിരോധനകാലത്ത് വ്യോമസേന വിതരണം ചെയ്തത് 625 ടൺ നോട്ടുകൾ
text_fieldsമുംബൈ: 2016ലെ നോട്ട് നിരോധനത്തെ തുടർന്ന് വ്യോമസേന 625 ടൺ പുതിയ നോട്ടുകൾ വിവിധയിടങ ്ങളിൽ എത്തിച്ചതായി മുൻ വ്യോമസേന മേധാവി എയർചീഫ് മാർഷൽ ബി.എസ്. ധനോവ. 20 കിലോയുള്ള ഒരു ബാഗിൽ ഒരു കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇതുപോലെ എത്ര രൂപയുടെ നോട്ടുകൾ കൈമാ റിയെന്ന് നിശ്ചയമില്ല. 33 ദൗത്യങ്ങളിലായാണ് നോട്ടുകൾ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
റഫാൽ വിമാനം, ബോഫോഴ്സ് തോക്കുകൾ എന്നിവക്കെല്ലാം അകമ്പടിയായി വിവാദവുമുണ്ടായത് രാജ്യത്തിെൻറ സൈനികശേഷിയെ ബാധിക്കുമെന്നും ധനോവ അഭിപ്രായപ്പെട്ടു. മിഗ്-21ന് പകരം വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പറത്തിയത് റഫാൽ വിമാനമായിരുന്നെങ്കിൽ കഥ മാറുമായിരുന്നുവെന്നും ധനോവ പറഞ്ഞു.
പാകിസ്താനിലെ ബലാേകാട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ മിഗ് വിമാനം തകർന്ന് പൈലറ്റ് അഭിനന്ദൻ വർധമാൻ പാക് പിടിയിലായ സംഭവം അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ ഐ.ഐ.ടി സംഘടിപ്പിച്ച പരിപാടിയിലാണ് ധനോവ വെളിപ്പെടുത്തൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.