മലയാളിയുടെ ‘ൈഫ്ല 91’ചിറകുവിരിച്ചു; ആദ്യ സർവിസ് ഗോവയിൽനിന്ന്
text_fieldsമുംബൈ: ഇന്ത്യൻ നഗരങ്ങളെ കോർത്തിണക്കാൻ മലയാളിയുടെ ‘ൈഫ്ല 91’ വിമാനക്കമ്പനി ചിറകുവിരിച്ചു. തൃശൂർ, കുന്നംകുളം സ്വദേശിയായ ഗോവൻ മലയാളി മനോജ്ചാക്കോയുടെ നേതൃത്വത്തിൽ വ്യോമയാന മേഖലയിലെ മറ്റു പരിചയസമ്പന്നരുടെയും കൂട്ടായ്മയാണ് ‘ൈഫ്ല 91’. 70 പേർക്ക് യാത്രചെയ്യാവുന്ന ചെറുവിമാനങ്ങളുമായി 50ഓളം ചെറു നഗരങ്ങളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഗോവയിലെ മോപയാണ് സ്ഥാപനത്തിന്റെ ആസ്ഥാനം.
മോപയിൽനിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള ആദ്യ വിമാന സർവിസിന് ചൊവ്വാഴ്ച കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ പച്ചക്കൊടി കാട്ടിയതോടെ ‘ൈഫ്ല 91’ യാഥാർഥ്യമായി. പതിവ് സർവിസ് തിങ്കളാഴ്ചയാണ് ആരംഭിക്കുന്നത്.
ഗോവയിൽനിന്ന് ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ആദ്യ സർവിസ്. ഗോവ-അഗത്തി പതിവ് സർവിസ് ഏപ്രിലിൽ തുടങ്ങും. അഞ്ചു വർഷത്തിനിടെ 35 ചെറു വിമാനങ്ങളുമായി 50 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുമെന്ന് ‘ൈഫ്ല 91’ എം.ഡിയും സി.ഇ.ഒയുമായ മനോജ് ചാക്കോ പറഞ്ഞു. ആദ്യഘട്ട പദ്ധതിയിൽ കേരളമില്ല. മഹാരാഷ്ട്രയിലെ ജൽഗാവ്, സിന്ധുദുർഗ്, നാന്ദേഡ് എന്നീ നഗരങ്ങൾ ആദ്യ ഘട്ടത്തിലുണ്ട്. നിലവിൽ രണ്ടു വിമാനമാണുള്ളത്. ഇത് ഉടനെ ആറാക്കി ഉയർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.