കോവിഡ് മാനദണ്ഡ ലംഘനം; മാർച്ചിൽ വിമാനയാത്ര വിലക്കേർപ്പെടുത്തിയത് 15 പേർക്ക്
text_fieldsന്യൂഡൽഹി: വിമാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മാർച്ചിൽ വിലക്കേർപ്പെടുത്തിയത് 15 യാത്രക്കാർക്ക്. ആഭ്യന്തര വിമാനസർവിസുകൾക്കിടെയാണ് സംഭവം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്രക്കാർക്ക് മൂന്നുമാസം മുതൽ 24 മാസം വരെ യാത്രാവിലക്ക് ഏർപ്പെടുത്താം. 15 യാത്രക്കാർക്കും മൂന്നുമാസത്തെ വിമാനയാത്ര വിലക്കാണ് ഏർപ്പെടുത്തിയതെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഇൻഡിഗോ വിമാനത്തിൽ ഒമ്പതുപേർക്കും അലിയൻസ് എയറിയിൽ നാലുപേർക്കും എയർ ഏഷ്യയിൽ രണ്ടുപേർക്കുമാണ് വിലക്കേർപ്പെടുത്തിയത്.
മാർച്ച് 15 മുതൽ 23 വരെയാണ് 15 പേർക്ക് വിലക്ക് ഏർപ്പെടുത്തിയത്. വിമാനത്തിൽ മാസ്ക് ധരിക്കാത്തതിനും മിഡിൽ സീറ്റിൽ ഇരിക്കുന്നവർ നിർബന്ധമായും പി.പി.ഇ കിറ്റ് ധരിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതിനുമാണ് വിലക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.