Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ: വിമാന...

ലോക്​ഡൗൺ: വിമാന ടിക്കറ്റ്​ തുക തിരികെ നൽകണം

text_fields
bookmark_border
ലോക്​ഡൗൺ: വിമാന ടിക്കറ്റ്​ തുക തിരികെ നൽകണം
cancel

ന്യൂഡൽഹി: ലോക്​ഡൗണിൻെറ ആദ്യ ഘട്ടത്തിൽ ബുക്ക്​ ചെയ്​ത വിമാന ടിക്കറ്റുകളുടെ തുക ഉപഭോക്താക്കൾ ആവശ്യപ്പെട്ടാ ൽ​ തിരികെ നൽകണമെന്ന്​ വ്യോമയാന മന്ത്രാലയം. ടിക്കറ്റ്​ തുക മടക്കി നൽകു​േമ്പാൾ റദ്ദാക്കുന്നതിനെ തുടർന്നുള്ള ഫ ീസുകളോ ​മറ്റോ ഈടാക്കരുതെന്നും നിർദേശമുണ്ട്​. മാർച്ച്​ 25 മുതൽ ഏപ്രിൽ 14 വരെ ബുക്ക്​ ചെയ്​തവർക്കാണ്​ റീഫണ്ട്​ ലഭ്യമാകുക.

രാജ്യത്ത്​ ലോക്​ഡൗൺ പ്രഖ്യാപിക്കുന്നതിന്​ തൊട്ടുമുമ്പു​​വരെ നിരവധി പേർ വിമാനടിക്കറ്റുകൾ ബുക്ക്​ ചെയ്​തിരുന്നു. യാത്ര മുടങ്ങിയതോടെ നിരവധി ഉപഭോക്താക്കൾ വിമാനകമ്പനികളോട്​ ടിക്കറ്റ്​ തുക മടക്കി ആവശ്യപ്പെട്ടു.

എന്നാൽ ചില കമ്പനികൾ തുക തിരികെ നൽകാൻ മടി കാണി​ച്ചതോടെയാണ്​ വ്യോമയാന മന്ത്രാലയത്തിൻെറ നിർദേശം. മിക്ക കമ്പനികളും ടിക്കറ്റ്​ തുക മടക്കി നൽകാതെ ലോക്​ഡൗണിന്​ ​ശേഷമുള്ള യാത്രകളായിരുന്നു ഉപഭോക്താക്കൾക്ക്​ വാഗ്​ദാനം നൽകിയിരുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airlinesmalayalam newsindia newsrefundcovid 19lock down
News Summary - Airlines Told To Refund Tickets Booked During Lockdown If Asked -India news
Next Story