ആയിഷ സുൽത്താനക്ക് ഇടക്കാല മുൻകൂർ ജാമ്യം; 20ന് സ്റ്റേഷനിൽ ഹാജരാകണം
text_fieldsകൊച്ചി: ചാനൽ ചർച്ചയിലെ പരാമർശങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ നടിയും സംവിധായികയുമായ ആയിഷ സുൽത്താനക്ക് ഹൈകോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. കവരത്തി പൊലീസ് നൽകിയ നോട്ടീസ് പ്രകാരം ജൂൺ 20ന് ആയിഷ ഹാജരാകണമെന്നും അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിടണമെന്നുമാണ് ജസ്റ്റിസ് അശോക് മേനോെൻറ ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ അഭിഭാഷകെൻറ സഹായം ലഭ്യമാക്കുകയും വേണം. ആയിഷ നൽകിയ ഹരജിയില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയ കോടതി ഒരാഴ്ചത്തേക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അഡ്മിനിസ്ട്രേറ്റർ നിയമനത്തെക്കുറിച്ച് ചാനല്‍ ചര്‍ച്ചക്കിടെ 'ബയോ വെപ്പണ്‍' എന്ന് പരാമര്‍ശിച്ചത് അബദ്ധത്തിലാണെന്നും തെറ്റ് മനസ്സിലായതോടെ സമൂഹ മാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിച്ചെന്നും ഹരജിക്കാരിയുടെ അഭിഭാഷകന് അറിയിച്ചു. ഭരണാധികാരിയുടെ പ്രവർത്തനത്തിനെതിരായ വിമർശനത്തിെൻറ പേരില്‍ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് വിനോദ് ദുവ കേസില്‍ സുപ്രീംകോടതി ഉത്തരവുണ്ട്. സര്‍ക്കാറിനെതിരെ അക്രമത്തിന് പ്രേരിപ്പിച്ചെങ്കില്‍ മാത്രമേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കൂ. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാെണന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു.
അവതാരകന് മുന്നറിയിപ്പ് നൽകിയിട്ടും 'ബയോ വെപ്പണ്‍' എന്ന പരാമര്‍ശം തിരുത്താന്‍ ആയിഷ തയാറായില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാറിനെതിരെയാണ് പരാമർശം നടത്തിയത്. അതിനാല്‍ രാജ്യദ്രോഹക്കുറ്റം നിലനിൽക്കും. അറസ്റ്റ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്നും ലക്ഷദ്വീപ് ഭരണകൂടം വാദിച്ചു.
ബയോ വെപ്പണ്‍ പരാമര്‍ശത്തിെൻറ പേരില്‍ ഹരജിക്കാരി ക്ഷമ പറഞ്ഞിട്ടില്ലെന്നും വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും കേസില്‍ കക്ഷിചേർന്ന അഭിഭാഷകന് വാദിച്ചെങ്കിലും ഈ ഹരജി തള്ളി.
ലക്ഷദ്വീപ് സന്ദർശനം: ഇരട്ട നിലപാട് ശരിയല്ല –ഹൈകോടതി
െകാച്ചി: ലക്ഷദ്വീപിലേക്ക് ചിലർക്ക് പ്രവേശനം നൽകുകയും എം.പിമാർ അടക്കമുള്ളവർക്ക് നിഷേധിക്കുകയും ചെയ്യുന്ന ഇരട്ട നിലപാട് അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി പാർലമെൻറ് അംഗങ്ങൾക്ക് പ്രവേശനം തടയാനാവില്ല. ദ്വീപിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ലേയെന്ന് വാക്കാൽ ആരാഞ്ഞ ജസ്റ്റിസ് വി.ജി. അരുൺ, എം.പിമാർക്ക് പ്രവേശനം നിഷേധിച്ചതിന് ലക്ഷദ്വീപ് ഭരണകൂടത്തിെൻറ വിശദീകരണം തേടി.
ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ എം.പിമാരായ ടി.എൻ. പ്രതാപൻ, ഹൈബി ഇൗഡൻ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിശദീകരണം നൽകാൻ ലക്ഷദ്വീപ് അധികൃതർ സമയം തേടിയതിനെത്തുടർന്ന് ഹരജി ജൂൺ 23ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.