‘ഞാനായിരുന്നോ അന്ന് മുഖം മറച്ച് വന്നത്’ ; ഡൽഹി പൊലീസിനെ വിമർശിച്ച് ഐഷി ഘോഷ്
text_fieldsന്യൂഡൽഹി: താൻ എന്ത് അക്രമമാണ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് ജെ.എൻ.യു വി ദ്യാർഥി യൂനിയൻ പ്രസിഡൻറ് ഐഷി ഘോഷ്. ആക്രമികൾ കാമ്പസിൽ അഴിഞ്ഞാടുകയായിരുന്നു. നി ഷ്ക്രിയമായിരിക്കാൻ പൊലീസിന് നിർദേശം നൽകിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. ഗുരുതരമായി പരിക്കേറ്റ താൻ നൽകിയ പരാതിയിൽ കേസെടുക്കാൻപോലും പൊലീസ് തയാറായിട്ടില്ല. നിയമവ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ട്. പക്ഷേ, ഡൽഹി പൊലീസ് തീർത്തും പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഐഷി ഘോഷ് പറഞ്ഞു.
ക്യാമ്പസിൽ നടന്ന അക്രമത്തിൽ ഐഷി ഘോഷ് ഉൾപ്പടെയുള്ളവരെ പ്രതി ചേർത്ത് പൊലീസ് എഫ്.ഐ.ആർ പുറത്ത് വിട്ടിരുന്നു. ഐഷി ഘോഷ് ഉൾപ്പടെ 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ചുൻചുൻ കുമാർ (മുൻ ജെ.എൻ.യു വിദ്യാർഥി), പങ്കജ് മിശ്ര (സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസ് ജെ.എൻ.യു), ഐഷി ഘോഷ് (വിദ്യാർഥി യൂണിയൻ പ്രസിഡൻഡ് ജെ.എൻ.യു), വാസ്ക്കർ വിജയ് (MA സ്ക്കൂൾ ഓഫ് ആർട്സ് ആൻ ഏയ്സ്തറ്റിക്സ്), സുചേത താലൂക്ക്ദാർ (എസ്എഫ്ഐ, സ്റ്റുഡന്റ്സ് യൂണിയൻ അംഗം), പ്രിയ രഞ്ജൻ (ജെ.എൻ.യു വിദ്യാർഥി), ഡോലൻ സാമന്ത, യോഗേന്ദ്ര ഭരദ്വരാജ് (ജെ.എൻ.യു സാൻസ്ക്രിറ്റ്, എ.ബി.വിപി), വികാസ് പട്ടേൽ (ജെഎൻയു എബിവിപി) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.