സി.ബി.െഎയിലെ പാതിരാ അട്ടിമറി; വർമക്ക് വിനയായത് റഫാലിൽ േഡാവലിനെ തള്ളിയത്
text_fieldsന്യൂഡൽഹി: റഫാൽ ഇടപാട് അന്വേഷിക്കരുതെന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ നിർദേശം തള്ളിയതാണ് സി.ബി.െഎ ഡയറക്ടർ സ്ഥാനത്തുനിന്ന് അലോക് വർമയെ നീക്കാൻ കാരണമായതെന്ന് വെളിപ്പെടുത്തൽ. പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ നിർദേശപ്രകാരമായിരുന്നു ഇതെന്നും വർമയുമായി അടുത്ത വൃത്തങ്ങെള ഉദ്ധരിച്ച് ‘നാഷനൽ ഹെറാൾഡ്’ റിപ്പോർട്ട് ചെയ്തു.
നരേന്ദ്ര മോദി സർക്കാറിെന പ്രതിക്കൂട്ടിലാക്കുന്ന 60,000 കോടി രൂപയുടെ റഫാൽ പോർ വിമാന ഇടപാടിനെക്കുറിച്ച് പ്രാഥമിക അന്വേഷണത്തിന് സി.ബി.െഎക്ക് ഡയറക്ടർ എന്ന നിലയിൽ വർമ നിർദേശം നൽകിയിരുന്നു. ഇടപാട് സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രക്ക് കത്തയക്കുകയും ചെയ്തു. ഇതോടെ അപകടം മണത്ത പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ നിർദേശപ്രകാരം ഡോവൽ കത്ത് പിൻവലിക്കാനും അന്വേഷണത്തിൽനിന്ന് പിന്മാറാനും വർമയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സി.ബി.െഎ മേധാവി ഇതിന് തയാറായില്ല. ഇതോടെ മണിക്കൂറുകൾക്കകം ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നുവെന്നാണ് പത്രം വെളിപ്പെടുത്തുന്നത്.
കൈക്കൂലിക്കേസിൽ പെട്ട സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യാൻ വർമ നീക്കം തുടങ്ങിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ സി.ബി.െഎ തലപ്പത്ത് അഴിച്ചുപണി നടത്തിയത്. ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെതിരെ വർമ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെയാണ് മോദി സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തൽ.
പോര്: സി.ബി.െഎ വർമക്കെതിരെ അസ്താന അയച്ചത് അഞ്ച് കത്തുകൾ
ന്യൂഡൽഹി: സി.ബി.െഎ തലപ്പത്ത് പോരിന് മാസങ്ങളുടെ പഴക്കമുണ്ടെന്നതിന് കൂടുതൽ തെളിവുകൾ. ഡയറക്ടർ അലോക് കുമാർ വർമക്കെതിരെ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന അഞ്ച് കത്തുകളാണ് കേന്ദ്രസർക്കാറിന് അയച്ചത്. ഒരെണ്ണം ആഗസ്റ്റിലും ബാക്കി നാലും ഒക്ടോബറിലും. വർമയുടെ നിർദേശപ്രകാരം സി.ബി.െഎ ഉദ്യോഗസ്ഥർ തനിക്കെതിരെ കള്ളക്കേസ് എടുക്കുകയാണെന്ന് ആരോപിച്ചാണ് അഞ്ച് കത്തയച്ചത്.
അഴിമതിക്കേസിൽ ആരോപണവിധേയനായ രാകേഷ് അസ്താന നിർബന്ധിത അവധിയിലാണ്. എന്നാൽ, അഴിമതിക്കുറ്റം അലോക് വർമ തെൻറമേൽ കെട്ടിവെക്കുകയാണെന്നാണ് അസ്താന ആരോപിക്കുന്നത്. അതിന് തെളിെവന്ന മട്ടിലാണ് അഞ്ച് കത്ത് അയച്ച വിവരം പുറത്തായത്. കേന്ദ്ര കാബിനറ്റ് സെക്രട്ടറി, കേന്ദ്ര വിജിലൻസ് കമീഷണർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കാണ് കത്തയച്ചത്. ചീഫ് വിജിലൻസ് കമീഷണറുടെ റിപ്പോർട്ട് പ്രകാരമാണ് ഉന്നത ഉദ്യോഗസ്ഥരോട് ചുമതലയിൽനിന്ന് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ടത്. വിജിലൻസ് കമീഷണറുടെ ശിപാർശ പ്രധാനമന്ത്രി അംഗീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.