സ്ഥിതിഗതികൾ വിലയിരുത്തി ഡോവൽ; ആഗസ്റ്റ് 15 വരെ കശ്മീരിൽ തുടരും
text_fieldsശ്രീനഗര്‍: ജമ്മു കശ്മീരിൽ രഹസ്യാന്വേഷണ ബ്യൂറോ യൂനിറ്റിൽ നിന്നും സംസ്ഥാനത്തിലെ സുരക്ഷ-ക്രമസമാധാന സ്ഥിതിഗത ികൾ വിലയിരുത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ഭരണഘടന ആർട്ടിക്ക ിൾ 370 പിൻവലിച്ച ശേഷം സുരക്ഷാ വിന്യാസത്തിനായി കശ്മീരിൽ എത്തിയ അജിത് ഡോവൽ ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ കഴിയുന്നതുവരെ തുടരുമെന്നാണ് റിപ്പോർട്ട്.
ഈദ് ദിനത്തിൽ ശ്രീനഗറിൽ സി.ആർ.പി.എഫ്, പൊലീസ് സേനാംഗങ്ങൾക്കൊപ്പം ഡോവൽ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും സോഷ്യൽമീഡയയിൽ പങ്കുവെച്ചിരുന്നു. ഷോപ്പിയാന്‍ ഉള്‍പ്പെടെയുള്ള പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അജിത് ഡോവല്‍ പ്രവര്‍ത്തിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ ഡോവലിനെ
ജമ്മുകശ്മീരിലേക്ക് അയച്ചത് സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ അടിയന്തര തീരുമാനങ്ങൾ എടുക്കുന്നതിനാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ മൂലം, കശ്മീരിലെ ജനങ്ങള്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാനാണ് പ്രത്യേക സുരക്ഷ ഒരുക്കുന്നതെന്നാണ് സർക്കാറിെൻറ വാദം. വിഘടനവാദികള്‍ അടക്കമുള്ളവരില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ അതിനെ ശക്തമായി നേരിടാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.