ഹിന്ദു-മുസ്ലിം നേതാക്കളുടെ യോഗം വിളിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാനുള്ള സുപ്രീംകോടതി വിധി ക്ക് പിറകെ സമാധാനത്തിനും സമവായത്തിനുമായി കേന്ദ്ര സർക്കാർ ഹിന്ദു, മുസ്ലിം നേതാക്ക ളുടെ യോഗം വിളിച്ചു. സമാധാന ഭംഗമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്ന് േയാഗശേഷം ഇ രുവിഭാഗവും ചേർന്ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, സുപ്രീംകോടതി വിധിക്കെതിരെ മുസ്ലിംകൾ പുനഃപരിശോധനാ ഹരജി നൽകരുതെന്ന ഹിന്ദു നേ താക്കളുടെയും ശിയ വിഭാഗത്തിെൻറയും ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം നേതാക്കൾ വ്യക്തമാക്കി. പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട മുസ്ലിംകളുടെ ആശങ്കയും നേതാക്കൾ പങ്കുവെച്ചു.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ വീട്ടിൽ ഞായറാഴ്ച നടന്ന യോഗത്തിൽ ഉപ ഉപദേഷ്ടാവ് ദത്തയും 18 ഹിന്ദു നേതാക്കളും 12 മുസ്ലിം നേതാക്കളും പെങ്കടുത്തു. മറ്റെല്ലാ താൽപര്യങ്ങൾക്കും മുകളിൽ രാജ്യതാൽപര്യം മാനിക്കണമെന്ന് അഭ്യർഥിച്ച സംയുക്ത പ്രസ്താവന സമാധാനവും മതസൗഹാർദവും നിലനിർത്താനും നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും സർക്കാറിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ആരുടെ മേലും സമ്മർദം ചെലുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ഡോവൽ പറഞ്ഞു. മുസ്ലിംകളുെട ഭയം മാറ്റേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ്. കോടതി വിധിയെ കുറിച്ച് തെറ്റിദ്ധാരണ ഒഴിവാക്കണം. സമാധാനം നിലനിർത്താൻ എന്തു ചെയ്യണമെന്ന് ആലോചിക്കണം -ഡോവൽ കൂട്ടിച്ചേർത്തു.
സുപ്രീംകോടതി വിധിയിൽ മുസ്ലിംകൾ സന്തുഷ്ടരല്ലെങ്കിലും വിധിയെ മാനിച്ചുവെന്ന് മുസ്ലിം മജ്ലിസെ മുശാവറ പ്രസിഡൻറ് നവൈദ് ഹാമിദ് പറഞ്ഞു. വിധിക്കുശേഷം സമുദായത്തിൽനിന്ന് തെറ്റായ നീക്കങ്ങളുണ്ടായിട്ടില്ല. മോദി സർക്കാർ ഇല്ലാതാക്കിയ ദേശീയോദ്ഗ്രഥന കൗൺസിൽ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു-മുസ്ലിം നേതാക്കളുടെ സംഭാഷണത്തിന് സർക്കാർ മുന്നിട്ടിറങ്ങിയതിനെ സ്വാമി പരമാത്മാനന്ദ സരസ്വതി ശ്ലാഘിച്ചു.
വിധി മുസ്ലിംകളെ വേദനിപ്പിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷൻ മുഹമ്മദ് സലീം പറഞ്ഞു. ഹിന്ദു-മുസ്ലിം നേതാക്കളെ മുേമ്പ ഒരുമിച്ചിരുത്തിയിരുന്നുവെങ്കിൽ രാജ്യത്ത് ഇന്നത്തെ സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും സലീം തുടർന്നു. മുസ്ലിംകൾ ഇനി പുനഃപരിശോധന ഹരജിക്ക് പോകരുതെന്ന് ഹരിദ്വാറിലെ സ്വാമി ചിന്ന രാമാനുജ ജീയാർ ആവശ്യപ്പെട്ടു. ശിയ നേതാവ് കൽബെ ജവാദും ഇതിെന പിന്തുണച്ചപ്പോൾ ജമാഅത്തെ ഇസ്ലാമി നേതാവ് മുജ്തബ ഫാറൂഖ് ഖണ്ഡിച്ചു. സുപ്രീംകോടതി വിധി മാനിക്കുന്ന മുസ്ലിംകൾ രാജ്യത്ത് നിലവിെല സംവിധാനങ്ങളുപയോഗിച്ച് തുടർ നടപടി കൈക്കൊള്ളുന്നത് തടയുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.