ബി.ജെ.പിയെ തിരിഞ്ഞുകൊത്തി അജിത് ഡോവലിെൻറ പഴയ വിഡിയോ
text_fieldsന്യൂഡൽഹി: കാണ്ഡഹാർ വിമാന റാഞ്ചലിനു പിന്നാലെ ഇന്ത്യക്ക് ജെയ്ശെ മുഹമ്മദ് തലവൻ മ സ്ഉൗദ് അസ്ഹറിനെ വിട്ടുനൽകേണ്ടിവന്നതിന് അന്നത്തെ ബി.ജെ.പിനേതൃത്വത്തിലുള്ള സ ർക്കാറിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെ ൻറ പഴയ വിഡിയോ പൊടിതട്ടിയെടുത്ത് കോൺഗ്രസ്.
മസ്ഉൗദ് അസ്ഹറിനെ ‘മസ്ഉൗദ് അസ്ഹർ ജി’ എന്ന് രാഹുൽ ഗാന്ധി സംബോധന ചെയ്തുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ബി.ജെ.പി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ്, ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്ന വിഡിയോയുമായി കോൺഗ്രസ് രംഗത്തെത്തിയത്. ‘ബി.ജെ.പി ഭീകരതയെ സ്നേഹിക്കുന്നു’ എന്ന ഹാഷ്ടാഗിൽ നിരവധി ട്വീറ്റുകളാണ് കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സുർജെവാല പുറത്തുവിട്ടത്. മസ്ഉൗദിനെ മോചിപ്പിച്ചത് രാഷ്ട്രീയ തീരുമാനമാണെന്നാണ് അജിത് ഡോവൽ അഭിമുഖത്തിൽ പറയുന്നത്. അത് ദേശവിരുദ്ധ നടപടിയായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ഇനി അംഗീകരിക്കുേമാ? -സുർജെവാല ചോദിച്ചു.
ട്വിറ്റർ സന്ദേശത്തിനൊപ്പം ഡോവൽ 2010ൽ നൽകിയ അഭിമുഖത്തിെൻറ ലിങ്കും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോവൽ മസ്ഉൗദ് അസ്ഹർ എന്ന ഭീകരന് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. അസ്ഹറിന് േബാംബുണ്ടാക്കാൻ അറിയില്ല എന്നാണ് ഡോവൽ പറയുന്നത്. അയാൾക്ക് കൃത്യമായി വെടിവെക്കാനറിയില്ല. മസ്ഉൗദിെൻറ മോചനശേഷം ജമ്മു-കശ്മീരിൽ ടൂറിസം മേഖലയിൽ 200 ശതമാനം വളർച്ചയുണ്ടായി. ഭീകരതക്കെതിരെ കോൺഗ്രസും യു.പി.എയും ദേശീയതയിൽ ഉൗന്നിയ സമീപനമെടുത്തു -ഡോവൽ വിശദീകരിക്കുന്നു. എന്തുകൊണ്ടാണ് ബി.ജെ.പി സർക്കാർ ഇൗയൊരു ധൈര്യം കാണിക്കാത്തതെന്ന് സുർജെവാല ചോദിച്ചു.
1999ൽ അടൽ ബിഹാരി വാജ്പേയിയുടെ സർക്കാറിെൻറ കാലത്താണ് െഎ.സി-814 വിമാനം തീവ്രവാദികൾ അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലേക്ക് റാഞ്ചിയതിനെ തുടർന്ന് ബന്ദികളാക്കപ്പെട്ട യാത്രക്കാരെ മോചിപ്പിക്കാനായി മസ്ഉൗദിനെയും മറ്റു രണ്ടു ഭീകരരെയും മോചിപ്പിച്ചത്. ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്കുപിന്നിൽ പ്രവർത്തിച്ച ജെയ്ശെ മുഹമ്മദ് സ്ഥാപിച്ചത് അസ്ഹർ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.