ബിഹാറിൽ എം.എൽ.എയുടെ വീട്ടിൽ നിന്ന് എ.കെ-47നും ഗ്രനേഡുകളും പിടികൂടി
text_fieldsപറ്റ്ന: വീട്ടിൽ നിന്ന് എ.കെ. - 47 നും ഗ്രനേഡുകളുമുൾപ്പെടെ കണ്ടെടുത്തതിനെത്തുടർന്ന് ബിഹാറിലെ സ്വതന്ത്ര എം.എൽ. എ അനന്ത് സിങിെനതിരെ ഭീകര വിരുദ്ധ നിയമ (യു.എ.പി.എ) പ്രകാരം പറ്റ്ന പൊലീസ് കേസെടുത്തു.
ലഡ്മ വില്ലേജിലെ മൊകാമയിലെ എം.എൽ.എയായ അനന്ത് സിങ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.അനന്ദ് സിങിെൻറ തറവാട്ടുവീട്ടിലായിരുന്നു വെള്ളിയാഴ്ച ബോംബ് സ്ക്വാഡും ഭീകര വിരുദ്ധ സ്ക്വാഡും ഉൾപ്പെടെ പൊലീസ് സംഘം തെരച്ചിൽ നടത്തിയത്. രണ്ട് ഗ്രനേഡുകൾ , എ.കെ.47 തോക്ക്,തിരകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
‘ചോട്ടേ സർക്കാർ’ എന്നറിയപ്പെടുന്ന അനന്ത് സിങ് 2015ലും വീട്ടിൽ നിന്ന് തോക്കും തിരകളും വീട്ടിൽ നിന്ന് കണ്ടെടുത്തതിനെത്തുടർന്ന് അറസ്റ്റിലായിരുന്നു. പൊലീസ് പിടികൂടിയ രണ്ട് കൊലയാളികളുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിെൻറ ഭാഗമായി ആഗസ്റ്റ് ഒന്നിന് അനന്ത് സിങിനെ പൊലീസ്സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടർഅന്വേഷണത്തിെൻറ ഭാഗമായിരുന്നു റെയ്ഡ്. വ്യക്തിയെ ഭീകരനായി കണക്കാക്കി അയാളുടെ സാധന സാമഗ്രികൾ പിടിച്ചെടുക്കാൻ പുതുക്കിയ യു.എ.പി.എ നിയമം െപാലീസിന് അംഗീകാരം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.