സൈന്യത്തെയും സര്‍ക്കാറിനെയും അഭിനന്ദിച്ച് ആന്‍റണി
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്‍െറ ധീരതയെയും കേന്ദ്രസര്‍ക്കാറിനെയും അഭിനന്ദിക്കുന്നതായി മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി. ഇനിയെങ്കിലും ഇന്ത്യക്കെതിരായി പ്രവര്‍ത്തിക്കുന്ന ഭീകരക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ പാകിസ്താന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കെതിരായി പാകിസ്താന്‍ സൈന്യത്തിന്‍െറ പരിശീലനത്തോടും പൂര്‍ണമായ പിന്തുണയോടുംകൂടി ഭീകരവാദികള്‍ തുടര്‍ച്ചയായി നുഴഞ്ഞുകയറ്റവും ആക്രമണവും നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ കരസേന ഭീകരര്‍ക്കെതിരായി ധീരവും സാഹസികവുമായി മുന്നേറ്റം നടത്തിയത്.
ഇന്ത്യയുടെ ക്ഷമക്ക് പരിധിയുണ്ട്. ഇപ്പോഴും ഭീകരര്‍ തുടര്‍ച്ചയായി ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മറ്റൊരു പോംവഴിയുമില്ല.ഇങ്ങനെ തുടര്‍ന്നാല്‍ എവിടെയെങ്കിലുംവെച്ച് അവസാനമുണ്ടാകണം. അത്തരമൊരു സന്ദേശമാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന് നല്‍കിയത്. ഇനിയെങ്കിലും പാകിസ്താന്‍ ഈ ക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ തയാറാകണം. ഇല്ളെങ്കില്‍ ഇന്ത്യയുടെ രാജ്യരക്ഷക്കുവേണ്ടി എന്തെല്ലാം നടപടികള്‍ വേണ്ടിവരുമെന്ന കാര്യത്തില്‍ ഇന്ത്യന്‍സൈന്യം യുക്തമായ നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസമെന്ന് ആന്‍റണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.