ചൈനയുടെ ലക്ഷ്യങ്ങൾ പലത്; പ്രതിരോധമന്ത്രി വസ്തുത വ്യക്തമാക്കണം -ആൻറണി
text_fieldsന്യൂഡല്‍ഹി: ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈന നടത്തിയ ആക്രമണത്തിന് പിന്നിൽ പല ലക്ഷ്യങ്ങളും ഉണ്ടാകുമെന്ന് മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ. ആൻറണി. കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുന്‍ പ്രതിരോധമന്ത്രി എന്ന നിലയില്‍ സര്‍ക്കാര്‍ വിശദീകരണം വരുന്നതിന് മുമ്പ് കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കില്ല. ഔദ്യോഗിക വിശദീകരണം വന്ന ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ റോഡ് നിര്‍മാണം തടസപ്പെടുത്താന്‍ മാത്രമാണ് ചൈനയുടെ പ്രകോപനമെന്ന് കരുതുന്നില്ല. അതിര്‍ത്തിയില്‍ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തിൻെറ വസ്തുതകൾ പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ വ്യക്തമാക്കണം.
1975ന് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനികര്‍ തമ്മിൽ ഉരസലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും മരണം ഉണ്ടായിട്ടില്ല. നിലവിൽ അതിര്‍ത്തിയില്‍ ആഴ്ചകളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ചൈനീസ് സൈന്യം തന്ത്രപ്രധാനമായ ഇന്ത്യന്‍ മേഖലകളിലേക്ക് കടന്നുകയറി. സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ആൻറണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.