ഇന്ത്യ പെഗസസ് വാങ്ങിയെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് എ.കെ ആന്‍റണി
text_fieldsതിരുവനന്തപുരം: ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെസസ് ഇന്ത്യ വാങ്ങിയെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് മുൻ പ്രതിരോധന മന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ ആന്‍റണി. ഈ വിഷയത്തിൽ കേന്ദ്ര സർക്കാറിന് നിശബ്ദത തുടരാനാകില്ല. സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും എ.കെ ആന്‍റണി ആവശ്യപ്പെട്ടു.
ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയുടെ ചാരസോഫ്റ്റ്‍വെയറായ പെഗസസ് ഇന്ത്യ വാങ്ങിയതായി ന്യൂയോർക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. 2017ലെ ഒരു സൈനിക കരാറിന്‍റെ ഭാഗമായി ഇസ്രായേലിൽ നിന്ന് വാങ്ങിയെന്നാണ് വെളിപ്പെടുത്തൽ. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചിരുന്നു.
13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്‍വെയർ വാങ്ങിയതെന്നാണ് ന്യൂയോക് ടൈംസ് പറയുന്നത്. ഇരുരാജ്യങ്ങളും ഒപ്പിട്ട സൈനിക കരാറിലാണ് പെഗാസസിന്റെ കൈമാറ്റവും ഉള്‍പ്പെട്ടിരിക്കുന്നത്. മിസൈല്‍ സംവിധാനവും പെഗാസസുമായിരുന്നു കരാറിലെ തന്ത്രപ്രധാനവസ്തുക്കളെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഇന്ത്യയിൽ ചോർത്തലിന് ഇരയായവരുടെ പട്ടിക 'ദ വയർ' പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.