ലോകത്തിനു മുന്നിൽ ഇന്ത്യക്ക് തലകുനിക്കേണ്ടിവന്നു –ആൻറണി
text_fieldsന്യൂഡൽഹി: രാജ്യം ഇതുവെര കാണാത്ത അസഹിഷ്ണുതയിലൂടെയാണ് േപാകുന്നതെന്ന് എ.കെ. ആൻറണി. ലോകത്തിനു മുന്നിൽ ഇന്ത്യക്ക് തലകുനിക്കേണ്ടിവന്നിരിക്കുന്നു. അഭയാർഥികൾക്ക് വാതിൽ തുറന്നുകൊടുത്ത ചരിത്രമായിരുന്നു നമുക്കുണ്ടായിരുന്നത്. ഇന്ന് അവരെ അടിച്ചോടിക്കുകയാണ്. രാജ്യത്തിെൻറ തനതായ സംസ്കാരവും പാരമ്പര്യവും തിരിച്ചുപിടിക്കണമെന്നും ആൻറണി പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകം ആരംഭിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിെൻറ കാവലാളാണ് മാധ്യമങ്ങൾ. എന്നാൽ, ഇന്ന് മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് ഇട്ടിരിക്കുകയാണ്. അധികാരികൾ ചോദ്യങ്ങളെ ഭയപ്പെട്ടുതുടങ്ങി. വലിയ കസേരകളിൽ ഇരിക്കുന്നവർക്കു മാത്രമല്ല, ചെറിയ കസേരകളിൽ ഇരിക്കുന്നവർക്കും വിമർശനം ഇഷ്ടപ്പെടുന്നില്ല. അപ്രിയസത്യങ്ങൾ പറയുന്നവർക്കുനേരെ ആക്രമണമുണ്ടാവുന്നു. അപ്രിയ സത്യങ്ങളാണ് വരുന്നതെങ്കിൽ പോലും താൻ മാധ്യമസ്വാതന്ത്ര്യത്തിെൻറ കൂടെ നിൽക്കുമെന്നും ആൻറണി പറഞ്ഞു. ബുധനാഴ്ച രാവിലെ കേരള ഹൗസിൽ നടന്ന ചടങ്ങിൽ അവാർഡിന് അർഹരായ മാധ്യമപ്രവർത്തകരെ ആദരിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ ആർ. പ്രസന്നൻ ഡൽഹിയുടെ ചരിത്രത്തെക്കുറിച്ച് ദൃശ്യാവതരണം നടത്തി. കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകം പ്രസിഡൻറ് തോമസ് ഡൊമിനിക്, സെക്രട്ടറി പി.കെ. മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.