നോട്ട് പിന്‍വലിക്കലിനെതിരെ ശിരോമണി അകാലിദളും
text_fieldsന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെതിരെ ശിവസേനക്ക് പിന്നാലെ എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദളും. പഞ്ചാബ് ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ സുഖ്ബീര്‍ ബാദലാണ് കേന്ദ്രസര്‍ക്കാറിനെതിരെ രംഗത്തുവന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനുമുമ്പ് കൂടുതല്‍ മുന്നൊരുക്കം നടത്തേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കള്ളപ്പണത്തിന് തടയിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം നല്ലതാണ്. എന്നാല്‍, സ്വന്തം പണം കൈമാറ്റം ചെയ്യുമ്പോള്‍ ജനത്തിന് ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ല. കൈമാറ്റം ചെയ്യാവുന്ന തുകയുടെ പരിധി 4500 എന്നത് അപ്രായോഗികമാണ്. അത് വര്‍ധിപ്പിക്കണം. സഹകരണ ബാങ്കുകളെയും പ്രശ്നപരിഹാരത്തിന് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പ്രതിസന്ധിയാണ് ജനം അഭിമുഖീകരിക്കുന്നത്. ഇപ്പോള്‍ വിവാഹകാലമാണ്. ഈ സമയത്ത് പണത്തിന്‍െറ അപര്യാപ്തത കൂടുതല്‍ മനോവേദനയുണ്ടാക്കുമെന്നും സുഖ്ബീര്‍ ബാദല്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.