ഇങ്ങനെ പോയാൽ 200 സീറ്റ് ലഭിക്കില്ല; ബി.ജെ.പിക്ക് മുന്നറിയിപ്പുമായി അകാലിദൾ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബി.ജെ.പിക്കു മുന്നറിയിപ്പുമായി എൻ.ഡി. എ ഘടകകക്ഷി അകാലിദൾ. യാഥാർഥ്യം തിരിച്ചറിഞ്ഞില്ലെങ്കിൽ എൻ.ഡി.എ വലിയ പ്രശ്നത്തിലേ ക്കാണ് പോവുകയെന്ന് പാർട്ടി നേതാവ് നരേഷ് ഗുജ്റാൾ പറഞ്ഞു. ശിവസേന ഉൾപ്പെടെ സഖ്യകക്ഷികളുമായുള്ള പ്രശ്നങ്ങൾ പെെട്ടന്ന് തീർക്കണം.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് 200 ലേറെ സീറ്റുകൾ ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും എൻ.ഡി.ടി.വിയുടെ ചർച്ചയിൽ നരേഷ് ഗുജറാൾ തുറന്നടിച്ചു. തെരഞ്ഞെടുപ്പിനുമുമ്പ് മികച്ച സഖ്യമുണ്ടാക്കുന്നവർക്ക് നേട്ടമുണ്ടാകും.
വാജ്പേയിയുടെ കാലത്ത് മുന്നണിയിലുണ്ടായവരെയും കൂടെ കൂട്ടണം. ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വമാണ് വേണ്ടത്. അത് നൽകാനായില്ലെങ്കിൽ അവരുടെ വോട്ടുകൾ മൊത്തമായി കോൺഗ്രസിനും സഖ്യകക്ഷികൾക്കും പോകും. അതേസമയം, നേരത്തെ ഇടഞ്ഞുനിൽക്കുന്ന മറ്റൊരു എൻ.ഡി.എ സഖ്യകക്ഷിയായ ശിവസേനയും സ്വരം കടുപ്പിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ പകുതി സീറ്റുകൾ വേണമെന്നാണ് പാർട്ടിയുടെ ആവശ്യം. തങ്ങൾക്കു വേണ്ടാത്തവരെ തള്ളിക്കളഞ്ഞ വോട്ടർമാരെ അഭിനന്ദിക്കണമെന്ന് ബി.ജെ.പിയെ ഉന്നംവെച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.