പുൽവാമ ആക്രമണം സംബന്ധിച്ച പരാമർശം: സിദ്ദുവിെൻറ ചിത്രങ്ങൾ കത്തിച്ച് പ്രതിഷേധം
text_fieldsചണ്ഡീഗഡ്: തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒരു രാഷ്ട്രത്തെ മുഴുവനായി കുറ്റപ്പെടുത്തരുതെന്ന് പറഞ്ഞ പഞ്ചാബ് മന്ത്രി നവ്ജോത് സിങ് സിദ്ദുവിനെതിരെ ശക്തമായ പ്രതിേഷധവുമായി ശിരോമണി അകാലിദൾ. പുൽവാമ ഭീകരാക്രമണത്തി െൻറ പശ്ചാത്തലത്തിൽ സിദ്ദു നടത്തിയ പരാമർശങ്ങൾക്ക് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ശിര ോമണി അകാലിദൾ ആവശ്യപ്പെട്ടു.
നിയമസഭയിൽ അകാലിദൾ നേതാവ് ബിക്രം സിങ് മജീദിയയും സിദ്ദുവും തമ്മിൽ വാക്കേറ്റ വുമുണ്ടായി. പഞ്ചാബ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി മജീദിയയുടെ നേതൃത്വത്തിൽ അകാലിദൾ നേതാക്കൾ സിദ്ദുവിെൻറ ചിത്രങ്ങൾ കത്തിച്ച് പ്രതിഷേധിച്ചു. സിദ്ദു പാകിസ്താൻ സന്ദർശിച്ചപ്പോൾ പാക് സൈനിക മേധാവിയെ കെട്ടിപ്പിടിച്ചതിെൻറ ചിത്രവും കത്തിച്ചു.
പുൽവാമ ഭീകരാക്രമണത്തിൽ കോൺഗ്രസിെൻറയും പഞ്ചാബ് സർക്കാറിെൻറയും നിലപാട് അറിയണമെന്ന് അകാലിദൾ ആവശ്യപ്പെട്ടു. പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെയും പാക് ൈസനിക മേധാവിയെയും കുറ്റപ്പെടുത്താൻ കോൺഗ്രസ് തയാറുണ്ടോ? മജീദിയ ചോദിച്ചു. നിയമസഭയിൽ പുൽവാമ ആക്രമണത്തെ അപലപിക്കുന്ന പ്രമേയം ഏകകണ്ഠമായി അംഗീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾക്ക് പാകിസ്താനെയോ ഇംറാനെ വ്യക്തിപരമായോ കുറ്റപ്പെടുത്താൻ പറ്റില്ലെന്നാണ് സിദ്ദു ഇപ്പോഴും പറയുന്നതെന്നും മജീദിയ കുറ്റപ്പെടുത്തി.
സിദ്ദുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് ചോദ്യോത്തരവേളയിൽ ശിരോമണി അകാലിദൾ -ബി.ജെ.പി എം.എൽ.എമാർ മുദ്രാവാക്യം മുഴക്കി.
സോണി ടി.വി സംപേക്ഷണം ചെയ്യുന്ന കോമഡി പരിപാടി ‘ദി കപിൽ ശർമ ഷോ’യിലാണ് സിദ്ദുവിെൻറ വിവാദ പരാമർശമുണ്ടായത്. ‘തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തികൾക്ക് ഒരു രാഷ്ട്രത്തെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നാ’യിരുന്നു സിദ്ദുവിെൻറ പ്രതികരണം. ഭീകരവാദികള്‍ക്ക് ജാതിയോ മതമോ ദേശാതിര്‍ത്തിയോ ഇല്ല. എല്ലാ ഭരണകൂടത്തിലും നല്ലതും ചീത്തയുമായ ആളുകളുണ്ടാകും. പുൽവാമയിലുണ്ടായ ആക്രമണം തീർത്തും ദുഃഖകരമാണ്. അങ്ങേയറ്റം അപലപിക്കുന്നു. ഇത് ചെയ്തവർക്ക് പരമാവധി ശിക്ഷ നൽകണം - എന്നായിരുന്നു അദ്ദേഹത്തിെൻറ വാക്കുകൾ. ഇത് വിവാദമായതോടെ സിദ്ദുവിനെ പരിപാടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.