Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘15 മിനിറ്റ്​ ധാരാളം’...

‘15 മിനിറ്റ്​ ധാരാളം’ പ്രയോഗം; അക്​ബറുദ്ദീൻ ഉവൈസിക്കെതിരെ കേസെടുക്കാൻ നിർദേശം

text_fields
bookmark_border
‘15 മിനിറ്റ്​ ധാരാളം’ പ്രയോഗം; അക്​ബറുദ്ദീൻ ഉവൈസിക്കെതിരെ  കേസെടുക്കാൻ നിർദേശം
cancel
ഹൈദരാബാദ്​: ഇരുവിഭാഗങ്ങൾക്കിടയിൽ സ്​പർധ ഉയരുംവിധം പ്രസംഗിച്ചതിന്​ ആൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ ( എ.ഐ.എം.ഐ.എം) നേതാവും എം.എൽ.എയുമായ അക്​ബറുദ്ദീൻ ഉവൈസിക്കെ​തിരെ കേസെടുക്കാൻ തെലങ്കാനയിലെ പ്രാദേശിക കോടതി സൈദാബാ ദ്​ പൊലീസിന്​ നിർദേശം നൽകി. ഈ വർഷം ജൂലൈ 23ന്​ കരീംനഗറിൽ നടന്ന യോഗത്തിൽ തൻെറ വിവാദമായ ‘15 മിനിറ്റ്​ ധാരാളം’ പ്രയോഗം ആവർത്തിച്ച സംഭവത്തിൽ ​ഉവൈസിക്കെതിരെ കേസെടുത്ത്​ ഡിസംബർ 23നകം റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ ഹൈദരരാബാദ്​ അഡീഷണൽ ചീഫ്​ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ ​കോടതിയു​െട നിർദേശം. 2013ൽ നടത്തിയ പ്രകോപനപരമായൊരു പ്രസംഗത്തിൽ 15 മിനിറ്റ്​ പൊലീസിനെ ഒഴിവാക്കി തന്നാൽ മുസ്​ലിമുകൾ 100കോടി ഹിന്ദുക്കളെ കൊന്നൊടുക്കുമെന്ന ഉവൈസിയുടെ പരാമർശം വിവാദമായിരുന്നു. തൻെറ ഈ ‘15 മിനിറ്റ്​ ധാരാളം’ മുന്നറിയിപ്പിൻെറ ആഘാതം മറികടക്കാൻ ആർ.എസ്​.എസിന്​ ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ്​ ജൂലൈയിൽ കരീംനഗറിൽ നടത്തിയ പ്രസംഗത്തിൽ ഉവൈസി ആവർത്തിച്ചത്​.
‘വേഗത്തിൽ ഭയക്കുന്ന ആളുകളെ ഭയപ്പെടുത്തുന്നവർ തങ്ങളെ ഭയപ്പെടുത്താൻ അറിയുന്നവരെ ഭയക്കും. എന്തിനാണ്​ അവർ (ആർ.എസ്​.എസ്​) എന്നെ വെറുക്കുന്നത്​? ഞാൻ മുമ്പ്​ നടത്തിയ 15 മിനിറ്റ്​ പ്രയോഗത്തിൻെറ ആഘാതം മറികടക്കാൻ അവർക്ക് കഴിയാഞ്ഞിട്ടാണത്​’- ഇതായിരുന്നു കരീംനഗർ പ്രസംഗത്തിൽ ഉവൈസി പറഞ്ഞത്​.​
ഇതിൽ ഉവൈസിക്കെതിരെ കേസെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ അഭിഭാഷകനായ കാശ്​മിഷെട്ടി കരുണസാഗർ ആണ്​ കോടതിയെ സമീപിച്ചത്​. ജൂലൈയിൽ ഇതേ സംഭവത്തിൽ ഭജ്​രങ്​ ദളും വി.എച്ച്.പിയും ഉവൈസിക്കെതിരെ പരാതി നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aimimhate speechAkbaruddin Uwaisi15 Minitue
News Summary - Akbaruddin Owaisi To Be Booked For Subtly Reiterating “15 Mins Enough” Threat -India
Next Story