ഉവൈസി വധശ്രമം: നാലുപേർക്ക് തടവ്
text_fieldsഹൈദരാബാദ്: ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.െഎ.എം.െഎ.എം) നേതാവും നിയമസഭാംഗവുമായ അക്ബറുദ്ദീൻ ഉവൈസിയെ വധിക്കാൻ ശ്രമിച്ച കേസിൽ നാലുപേർക്ക് തടവ് ശിക്ഷ. ഏഴാം അഡീഷനൽ മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി ടി. ശ്രീനിവാസാണ് ശിക്ഷ വിധിച്ചത്. എന്നാൽ, മുഖ്യപ്രതി മുഹമ്മദ് ബിൻ ഉമർ യഫായി എന്ന മുഹമ്മദ് പഹൽവാനെയും മറ്റ് ഒമ്പതുപേരെയും വെറുതെവിട്ടു.
2011 ഏപ്രിൽ 30നാണ് ബർകാസിലെ പാർട്ടി ഒാഫിസിന് സമീപത്ത് ഒരുസംഘം മാരകായുധങ്ങളുമായി ഉൈവസിയെ ആക്രമിച്ചത്. സംഭവസമയത്ത് ഉവൈസിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു എം.എൽ.എ അഹ്മദ് ബലാലയുടെ അംഗരക്ഷകൻ ആക്രമികൾക്കുനേരെ വെടിവെച്ചതിനെതുടർന്ന് പരിക്കേറ്റ ഒരാൾ പിന്നീട് മരിച്ചു. കേസിൽ ആകെ 14 പ്രതികളാണുണ്ടായിരുന്നത്. ചിലർ ജയിലിലും മറ്റു ചിലർ ജാമ്യത്തിലുമാണ്. സർക്കാർഭൂമി കൈേയറ്റം തടഞ്ഞതിെൻറ വിരോധമാണ് ആക്രമണകാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.