ക്ഷേത്ര നവീകരണത്തിന് സഹായം ചോദിച്ച് അക്ബറുദ്ദീൻ ഉവൈസി
text_fieldsഹൈദരാബാദ്: മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രം പുനരുദ്ധര ിക്കാൻ ധനസഹായം തേടുകയാണ് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) ന േതാവ് അക്ബറുദ്ദീൻ ഉവൈസി. തെലങ്കാന നിയമസഭയിൽ പാർട്ടിയുടെ നേതാവ് കൂടിയായ ഉവൈ സിയുടെ ആവശ്യം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ഏതാണ്ട് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പഴയ ഹൈദരാബാദിലെ ഉവൈസിയുടെ മണ്ഡലമായ ചന്ദ്രയൻഗുട്ടയിലെ മഹാകാളി ക്ഷേത്രം നവീകരിക്കുന്നതിന് വിശദമായ പദ്ധതിയുമായാണ് ഉവൈസി മുഖ്യമന്ത്രിയെ കണ്ടത്.
ഇൗ ക്ഷേത്രം നവീകരിക്കാനുള്ള ശ്രമങ്ങൾക്ക് മൂന്ന് പതിറ്റാണ്ടിെൻറ പഴക്കമുണ്ട്. ക്ഷേത്രത്തിനൊപ്പം അഫ്സൽ ഗുഞ്ചിലെ പഴയ പള്ളി പുതുക്കി പണിയണമെന്നതും ഉവൈസിയുടെ ആവശ്യമാണ്. ക്ഷേത്രത്തിന് 10 കോടിയും പള്ളിക്ക് മൂന്നു കോടിയുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 100 ചതുരശ്രയടി മാത്രം വിസ്തീർണമുള്ള ക്ഷേത്രത്തിൽ ഭക്തർക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്.
വികസനം കൊണ്ടുവരണമെങ്കിൽ സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കേണ്ടതായും വരും. നിവേദനം സ്വീകരിച്ച മുഖ്യമന്ത്രി തുടർ നടപടികൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ക്ഷേത്രം ഭാരവാഹികളുടെ അഭ്യർഥനയെത്തുടർന്നാണ് ഉൈവസി മുഖ്യമന്ത്രിയെ കണ്ടത്. സ്ഥിരം വിവാദങ്ങളിൽ പെടാറുള്ള ഉവൈസിയുടെ നീക്കം രാഷ്ട്രീയ നിരീക്ഷകരിൽ കൗതുകം ഉളവാക്കിയിട്ടുണ്ട്.അതിനിടെ, ഉവൈസി നടത്തുന്ന ശ്രമങ്ങൾക്ക് ക്ഷേത്ര ഭാരവാഹികൾ നന്ദി അറിയിച്ചു. പാർട്ടി ആസ്ഥാനമായ ദാറുസലാമിൽ തിങ്കളാഴ്ച നേരിട്ടെത്തിയ ഭാരവാഹികൾ ഉവൈസിയുടെ അഭാവത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സയ്യിദ് അഹമ്മദ് പാഷ ഖാദിരിയെ സന്ദർശിച്ചാണ് നന്ദി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.