'ഗാന്ധിയെ കൊന്നത് ഞങ്ങളാണ്'; വാർത്ത സമ്മേളനത്തിൽ പരസ്യമായി പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ
text_fieldsമംഗളൂരു: ഗാന്ധിയെ കൊന്നത് തങ്ങളാണെന്ന് ഹിന്ദുമഹാസഭ. ഹിന്ദുമഹാസഭ കർണാടക സംസ്ഥാന സെക്രട്ടറി ധർമേന്ദ്ര മംഗളൂരുവിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ഗാന്ധി ഘാതകരാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഞങ്ങൾ ഗാന്ധിയെ ഒഴിവാക്കിയിട്ടില്ല. ഹിന്ദുക്കളെ ആക്രമിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തപ്പോൾ ഞങ്ങൾ ഗാന്ധിയെ കൊന്നു. പിന്നെ ഞങ്ങൾ ബി.ജെ.പിയെ ഒഴിവാക്കുമോ? നട്ടെല്ലില്ലാത്ത സർക്കാറാണ് ബി.ജെ.പിയുടേത്. താലിബാനികൾ അവരേക്കാൾ വളരെ മികച്ചവരാണ് -ധർമേന്ദ്ര പറഞ്ഞു.
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, മതേതരമല്ല. അഴിമതിക്കാരായ രാഷ്ട്രീയക്കാർ തങ്ങളുടെ സ്വാർഥ നേട്ടങ്ങൾക്കായി രാജ്യത്തിന്റെ ഭരണഘടനയെ മതേതരമായി മാറ്റുകയായിരുന്നു. ഹിന്ദു മഹാസഭ ഒരിക്കലും ഭരണഘടനയോട് യോജിക്കുന്നില്ല. ബി.ജെ.പി ഹിന്ദുക്കളെ പിന്നിലാക്കുകയാണ്. സംഘ്പരിവാറിന്റെ പോരാട്ടം സത്യസന്ധമാണെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുകയും ഹിന്ദുത്വ പാർട്ടിയായ ഹിന്ദു മഹാസഭയെ പിന്തുണക്കുകയും ചെയ്യണം.
അടുത്ത തെരഞ്ഞെടുപ്പ് മുതൽ ബി.ജെ.പിക്കെതിരെ ഹിന്ദുമഹാസഭ മത്സരിക്കും'. മൈസൂരുവിലെ 800 വർഷം പഴക്കമുള്ള ക്ഷേത്രം സുപ്രീം കോടതി വിധിയെത്തുടർന്ന് പൊളിച്ചത് ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണെന്നും ധർമേന്ദ്ര കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.