Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ പിണങ്ങി...

മധ്യപ്രദേശിൽ പിണങ്ങി അഖിലേഷ്; ‘ഇൻഡ്യ’ക്ക് ഭീഷണിയാകുമോ?

text_fields
bookmark_border
മധ്യപ്രദേശിൽ പിണങ്ങി അഖിലേഷ്; ‘ഇൻഡ്യ’ക്ക് ഭീഷണിയാകുമോ?
cancel

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​നു​ള്ള നീ​ക്കം പാ​ളി​യ​തോ​ടെ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി (എ​സ്.​പി) മൂ​ന്നാം​ഘ​ട്ട​മാ​യി ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളെ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ 33 ആ​യി. സം​സ്ഥാ​ന​ത്ത് ആ​രു​മാ​യും കൂ​ട്ടു​കൂ​ടാ​തെ ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്താ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് പി.​സി.​സി. പ്ര​സി​ഡ​ന്റും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ക​മ​ൽ നാ​ഥ്.

സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് സീ​റ്റു ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​ത്ര​മാ​ണോ ‘ഇ​ൻ​ഡ്യ’ സ​ഖ്യ​മു​ണ്ടാ​ക്കി​യ​തെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ സ​മാ​ജ് വാ​ദി പാ​ർ​ട്ടി പ്ര​സി​ഡ​ന്റ് അ​ഖി​ലേ​ഷ് യാ​ദ​വ് പി​ണ​ക്ക​ത്തി​ലാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് എ​സ്.​പി​യെ കൈ​കാ​ര്യം ചെ​യ്ത​തു​പോ​ലെ​യാ​യി​രി​ക്കും കോ​ൺ​ഗ്ര​സി​നെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​രി​ഗ​ണി​ക്കു​ക​യെ​ന്ന് അ​ഖി​ലേ​ഷ് ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി നേ​താ​ക്ക​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​ൺ​ഗ്ര​സി​ന്റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഒ​ക്ടോ​ബ​ർ 15നും ​ര​ണ്ടാ​മ​ത്തേ​ത് വ്യാ​ഴാ​ഴ്ച​യും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, ആ​റു മ​ണ്ഡ​ല​ങ്ങ​ൾ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി​ക്ക് ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി​രു​ന്നു​വെ​ന്നും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ലെ​ന്നും ഇ​രു പാ​ർ​ട്ടി​ക​ളി​ലെ​യും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ബി.​ജെ.​പി ഭ​രി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ൽ ന​വം​ബ​ർ 17നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 2018ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബു​ന്ദേ​ൽ​ഖ​ണ്ഡ് മേ​ഖ​ല​യി​ലെ ബി​ജാ​വ​റി​ൽ മാ​ത്ര​മാ​ണ് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി ജ​യി​ച്ച​ത്. അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ട്രൈ​ബ​ൽ ഗോ​ണ്ട് വാ​ന ഗ​ണ​ത​ന്ത്ര പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​ത്തി​ലാ​യി​രു​ന്ന എ​സ്.​പി 1.3 ശ​ത​മാ​നം വോ​ട്ടു നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshAkhilesh yadav
News Summary - Akhilesh gets tangled up in Madhya Pradesh; Will 'India' be a threat?
Next Story