യു.പി പിടിക്കാൻ സൈക്കിളിലേറി അഖിലേഷിന്റെ പ്രചരണത്തുടക്കം
text_fieldsലഖ്നോ: ഉത്തർ പ്രദേശ് നിയമ സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ബി.ജെ.പിക്കെതിരെ ശക്തമായ പ്രചാരണത്തിന് തുടക്കം കുറിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ഇന്ധനവില വർധന, കർഷക നിയമം, തൊഴിലില്ലായ്മ എന്നിവക്കെതിരെ സൈക്കിളിലേറിയാണ് അഖിലേഷിെൻറ പ്രചാരണം. പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ജനേശ്വർ മിശ്രയുടെ ജന്മ ദിനത്തോടനുബന്ധിച്ച് പാർട്ടി ആസ്ഥാന മന്ദിരത്തിൽനിന്നും തലസ്ഥാന നഗരിയിലേക്കാണ് യാത്ര തുടങ്ങിയത്.
സംസ്ഥാനത്തെ 403ൽ 400 സീറ്റും എസ്.പി പിടിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാല് വർഷം സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മാറ്റിയതല്ലാതെ ബി.ജെ.പി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. ഒരു ലാപ്ടോപ് എങ്ങനെ ഉപയോഗിക്കണം എന്നുപോലും അറിയാത്ത മുഖ്യമന്ത്രി കുട്ടികൾക്ക് അത് നൽകിയിട്ടില്ല.
ശവശരീരങ്ങൾ നദിയിലൂെട ഒഴുകി നടന്നതും അദ്ദേഹം ഓർമിപ്പിച്ചു. എല്ലാ ജില്ലകളിലും പത്ത് കിലോമീറ്റർ സൈക്കിൾ യാത്ര നടത്താനാണ് തീരുമാനം. ഒക്ടോബറിൽ 75 ജില്ലകളിലും രഥയാത്ര നടത്താനും എസ്.പി തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.