അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സജീവമാകുന്ന വ്യക്തിയാണെന്ന് പ്രിയങ്ക ഗാന്ധി
text_fieldsമൊറാദാബാദ്: സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സജീവമാകുന്ന വ്യക്തിയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 2020ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവും അതിക്രമവും നടക്കുേമ്പാൾ അദ്ദേഹം എവിടെയായിരുന്നുവെന്നും പ്രിയങ്ക ചോദിച്ചു. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കോൺഗ്രസ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ബി.ജെ.പിയുടെ ജാതി -മത രാഷ്ട്രീയമാണ് സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ്വാദി പാർട്ടിയും പിന്തുടരുന്നതെന്നും അവർ ആരോപിച്ചു. 'ഇത്തരം രാഷ്ട്രീയത്തിലൂടെ വോട്ട് നേടാമെന്നും അവസരങ്ങൾ മുതലാക്കി ഭരണം പിടിക്കാമെന്നും അവർ കരുതുന്നു. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കി ബി.ജെ.പി വീണ്ടും ജയിക്കുമെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. എന്തിന്, പ്രധാന പ്രതിപക്ഷമായി പരിഗണിക്കപ്പെടുന്ന പാർട്ടികൾ വികസന അജണ്ട തീരുമാനിക്കുന്നില്ല എന്നതാണ് യാഥാർഥ്യം' -പ്രതിജ്ഞ റാലി അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി പറഞ്ഞു.
സി.എ.എക്കെതിരായ പ്രതിഷേധത്തിനിടെ ബിജ്നോറിൽ നിന്നുള്ള 19കാരൻ കൊല്ലപ്പെട്ടു. മറ്റൊരാൾ പൊലീസ് വെടിവെപ്പിലും. ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ പറഞ്ഞു.
അഖിലേഷ് ജി അവരുടെ വീടുകൾ സന്ദർശിച്ചോ എന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു. സോനഭദ്രയിൽ പതിമൂന്ന് ആദിവാസികൾ കൊല്ലപ്പെട്ടു. അഖിലേഷ് അവിടെപോയോ? ഉന്നാവിലും ഹത്രാസിലും സ്ത്രീകൾക്ക് നേരെ അതിക്രമം നടന്നു. അഖിലേഷ് അവിടെ പോയോ? കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരിയിൽ അദ്ദേഹം പോയോ? തെരഞ്ഞെടുപ്പ് സമയത്തിലൂടെ കടന്നുപോകുേമ്പാഴും അദ്ദേഹമോ പാർട്ടിയോ സജീവമാകുന്നുണ്ടോ? -പ്രിയങ്ക ഗാന്ധി ചോദിച്ചു. ആഗ്രഹ, അലഹബാദ്, ഹത്രാസ് എന്നിവിടങ്ങളിൽ ദലിതർക്കെതിരെ അതിക്രമങ്ങൾ നടക്കുേമ്പാൾ എസ്.പി, ബി.എസ്.പി നേതാക്കൾ മൗനം പാലിക്കുന്നതിനെതിരെയും അവർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.