യു.പിയിൽ കോൺഗ്രസ് അപ്രസക്തമെന്ന് എസ്.പി
text_fieldsകൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.എസ്.പിയുമായി സീറ്റ് ധാ രണയായതോടെ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി സമാജ്വാദി പാർട്ടി(എസ്.പി). യു. പിയിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ബി.എസ്.പി-എസ്.പി കൂട്ടുകെട്ടിന് കഴിവുെണ്ടന്ന ും അപ്രസക്തമായ കോൺഗ്രസുമായി കൂട്ടുചേരേണ്ട ആവശ്യമില്ലെന്നും പാർട്ടി ദേശീയ വൈസ ്പ്രസിഡൻറ് കിരൺമോയി നന്ദ പറഞ്ഞു.
എന്നാൽ, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ജയിച്ച റായ്ബറേലി, അമേത്തി മണ്ഡലങ്ങളിൽ ഇൗ സഖ്യം സ്ഥാനാർഥികളെ നിർത്തില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. എസ്.പി, ബി.എസ്.പി നേതാക്കളായ അഖിലേഷും മായാവതിയും വെള്ളിയാഴ്ച ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് സീറ്റ് ധാരണയായത്.
കോൺഗ്രസിന് ശക്തിയുള്ള സംസ്ഥാനങ്ങളിൽ അവർ ഒരു വിട്ടുവീഴ്ക്കും തയാറാവുന്നില്ലെന്ന് നന്ദ കുറ്റപ്പെടുത്തി. എസ്.പി, ബി.എസ്.പി സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസ് മത്സരിക്കുന്നത് ബി.ജെ.പിയെ പരാജയപ്പെടുത്താൻ തടസ്സമാകില്ല. ഞങ്ങളുടെ മുൻകാല അനുഭവം ഇതാണ്. കാരണം, കോൺഗ്രസിന് ഇവിടെ വളരെ കുറഞ്ഞ വോട്ടാണ് ലഭിക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് സഖ്യത്തിന് തയാറായിരുന്നുവെങ്കിൽ ബി.ജെ.പിയെ തുടച്ചുനീക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബി.എസ്.പി സീറ്റ് ധാരണ ഉടൻ –അഖിലേഷ്
ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പിയുമായുള്ള സീറ്റ് ധാരണയുടെ വിശദാംശങ്ങൾ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എന്നാൽ, കോൺഗ്രസുമായുള്ള സഖ്യസാധ്യതയെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചില്ല. യു.പിയിൽ എസ്.പി, ബി.എസ്.പി സഖ്യത്തിൽ രാഷ്ട്രീയ ലോക് ദളിനെയും ഉൾപ്പെടുത്തും. മധ്യപ്രദേശിൽ കോൺഗ്രസിെൻറ കമൽനാഥ് സർക്കാറിന് പിന്തുണ നൽകുന്ന ഏക എസ്.പി എം.എൽ.എക്ക് മന്ത്രിസ്ഥാനം നൽകാത്തതിൽ അഖിലേഷ് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.