Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ എസ്.​പി-കോ​ൺഗ്രസ്​ സഖ്യം; പ്രഖ്യാപനം ഉടൻ

text_fields
bookmark_border
യു.പിയിൽ എസ്.​പി-കോ​ൺഗ്രസ്​ സഖ്യം; പ്രഖ്യാപനം ഉടൻ
cancel

ലക്​നൊ: ഉത്തർ പ്രദേശിൽ അഖിലേഷ്​ യാദവും കോൺഗ്രസും കൈകോർക്കുന്നു. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ്​ കോ​ൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​ അറിയിച്ചു. സഖ്യത്തിന്​ ധാരണയായതോടെ കോ​ൺഗ്രസി​െൻറ മുഖ്യമന്ത്രി സ്​ഥാനാർഥി ഷീലാദീക്ഷിത്​ മത്സര രംഗത്ത്​ നിന്ന്​ പിൻമാറുമെന്ന്​ അറിയിച്ചു.

അജിത്​ സിങ്ങി​െൻറ രാഷ്ട്രീയ ലോക്​ദളാണ്​ മറ്റൊരു സഖ്യകക്ഷി.​ കഴിഞ്ഞ ദിവസം സമാജ്​വാദി പാർട്ടിയിലെ അഖിലേഷ്​ യാദവിന്​ സൈക്കിൾ ചിഹ്​നം അഖിലേന്ത്യാ പ്രസിഡൻറ്​ സ്​ഥാനവും ലഭിച്ചിരുന്നു.

നേരത്തെ കോ​​​ൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്​ച നടത്തിയ അഖിലേഷും  ഇന്ന്​ സഖ്യവാർത്ത സ്​ഥിരീകരിച്ചു. ഇതിലൂടെ സംസ്​ഥനത്ത്​ ആകെയുള്ള 403 സീറ്റിൽ 75–80 സീറ്റുകൾ കോൺഗ്രസിന്​ ലഭിക്കുമെന്നാണ്​ റി​​പ്പോർട്ട്​. തെരഞ്ഞെടുപ്പ്​ റാലികളിൽ അഖിലേഷും രാഹുൽ ഗാന്ധിയും ഒരുമിച്ച്​ പ്രത്യക്ഷപ്പെടുകയും ചെയ്യും.

കഴിഞ്ഞ ദിവസം പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷ സ്​ഥാനവും സൈക്കിള്‍ ചിഹ്നവും യു.പി മുഖ്യമന്ത്രി അഖിലേഷ് സിങ് യാദവ് നയിക്കുന്ന ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടിരുന്നു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akhilesh yadav
News Summary - Akhilesh Yadav Confirms Rahul Gandhi
Next Story