അഖിലേഷ് യാദവ് അസംഗഡിൽ ജനവിധി തേടും
text_fieldsന്യൂഡൽഹി: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അസംഗഡിൽ നിന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കും. ന ിലവിൽ മുലായം സിങ് യാദവാണ് അസംഗഡിലെ എം.പി. മുലായം സിങ് ഇത്തവണ മണിപൂരി മണ്ഡലത്തിൽ നിന്നാവും ജനവിധി തേടുക. മായാ വതി ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് അഖിലേഷിൻെറ സ്ഥാനാർഥിത്വം പ്രഖ് യാപിച്ചത്.
കിഴക്കൻ യു.പിയിലെ മണ്ഡലത്തിൽ നിന്ന് ഇതാദ്യമായാണ് അഖിലേഷ് യാദവ് മൽസരിക്കുന്നത്. 2009ലെ ലോക ്സഭ തെരഞ്ഞെടുപ്പിൽ കനൗജിൽ നിന്നായിരുന്നു അഖിലേഷ് മൽസരിച്ചത്. പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ എം. പി സ്ഥാനം രാജിവെക്കുകയായിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 63,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുലായം അസംഗഡിൽ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. യാദവ, മുസ്ലിം വോട്ടുകൾ കൂടുതലുള്ള മണ്ഡലം എസ്.പിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലൊന്നാണ്.
യു.പിയിൽ എല്ലാശ്രദ്ധയും വി.െഎ.പി സീറ്റുകളിൽ
ലഖ്നോ: 80 ലോക്സഭ മണ്ഡലങ്ങൾ ഉണ്ടെങ്കിലും യു.പിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത് ചില വി.െഎ.പി മണ്ഡലങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി തന്നെയാണ് ഇതിൽ പ്രധാനം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയയും മത്സരിക്കുന്ന അമേത്തിയും റായ്ബറേലിയും ഇപ്പോൾ തന്നെ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. പ്രധാനമന്ത്രിമാരെ സംഭാവന ചെയ്തേക്കാവുന്ന മണ്ഡലങ്ങൾ എന്നനിലയിലാണ് വാരാണസിയും അമേത്തിയും പരിഗണിക്കപ്പെടുന്നത്.
ഗംഗാമാതാവ് വിളിച്ചിട്ടാണ് താനിവിടെ എത്തിയതെന്ന് 2014ൽ മത്സരിക്കാൻ വാരാണസി തിരെഞ്ഞടുത്തപ്പോൾ മോദി അഭിപ്രായപ്പെട്ടിരുന്നു. ഗുജറാത്തിലെ വഡോദരയിലും ജയിച്ചെങ്കിലും വാരാണസിയാണ് മോദി നിലനിർത്തിയത്. 1999 മുതൽ സോണിയ ഗാന്ധിയാണ് റായ്ബറേലിയെ പ്രതിനിധാനം ചെയ്യുന്നത്. അമേത്തിയിൽ രാഹുൽ എത്തുന്നത് 2004ലും. കഴിഞ്ഞതവണ രാഹുലിനെ നേരിട്ട കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇത്തവണയും എതിരാളി.
സമാജ്വാദി പാർട്ടി നേതാവ് മുലായംസിങ് കഴിഞ്ഞതവണ ജയിച്ച അഅ്സംഗഢിൽ ഇത്തവണ മകൻ അഖിലേഷാണ്. തെൻറ സ്ഥിരം സീറ്റായ അഅ്സംഗഢ് ഒഴിഞ്ഞ മുലായം മെയ്ൻപുരിയിലാണ് മത്സരിക്കുക. അഖിലേഷിെൻറ ഭാര്യ ഡിംപിൾ യാദവിെൻറ കന്നൗജ്, എസ്.പിയിലെ തന്നെ ധർമേന്ദ്ര യാദവിെൻറ ബദായൂൻ എന്നിവയും ശ്രദ്ധേയ മണ്ഡലങ്ങളാണ്.
ബി.ജെ.പി ശക്തികേന്ദ്രമായ ലഖ്നോവിലാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മത്സരിക്കുക.
ചലച്ചിത്ര താരം ഹേമമാലിനി ഒരിക്കൽക്കൂടി മഥുരയിലും എത്തുന്നു. കേന്ദ്രമന്ത്രി വി.കെ. സിങ്ങിെൻറ ഗാസിയബാദ് മണ്ഡലവും മാധ്യമശ്രദ്ധ ആകർഷിക്കുന്നതാണ്. വരുൺ ഗാന്ധി സുൽത്താൻപുർ മണ്ഡലം ഉപേക്ഷിച്ച് പിലിഭിത്തിലേക്ക് മാറുമെന്നാണ് കരുതുന്നത്. നിലവിൽ മാതാവും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിയാണ് പിലിഭിത്തിനെ പ്രതിനിധാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.