മുലായത്തിന് തിരിച്ചടി; 'സൈക്കിൾ' അഖിലേഷിന്
text_fieldsന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും ചിഹ്നത്തിനും വേണ്ടി നടത്തിയ പോരാട്ടത്തില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവ് മകനും മുഖ്യമന്ത്രിയായ അഖിലേഷ് യാദവിനോട് പരാജയമേറ്റുവാങ്ങി. പാര്‍ട്ടിയും സൈക്കിള്‍ ചിഹ്നവും മുഖ്യമന്ത്രി അഖിലേഷ് സിങ് യാദവ് നയിക്കുന്ന ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടു. 25 വര്‍ഷം മുമ്പ് സമാജ്വാദി പാര്‍ട്ടി സ്ഥാപിച്ച 77കാരനായ മുലായം സിങ് യാദവ് ¥ൈസക്കിള്‍ ചിഹ്നത്തില്‍ അവകാശവാദമുന്നയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ അണിനിരത്തി നടത്തിയ വാദത്തിനൊടുവിലാണ് മുലായം പരാജയപ്പെട്ടത്. ഏതൊരു പിളര്‍പ്പിലും ഭൂരിപക്ഷ തീരുമാനം അംഗീകരിക്കണമെന്ന സാദിഖ് അലി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അഖിലേഷ് നേതൃത്വം നല്‍കുന്ന ഗ്രൂപ്പിന് പാര്‍ട്ടി പേരും ചിഹ്നവും നല്‍കുന്നതെന്ന് കമീഷന്‍ വ്യക്തമാക്കി. ഇപ്പോള്‍ മുലായത്തെ പുറത്താക്കിയ രാം ഗോപാല്‍ യാദവാണ് 2014ല്‍ മുലായം ദേശീയ പ്രസിഡന്‍റായ ഭാരവാഹികളുടെ പട്ടിക കമീഷന് നല്‍കിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കി. പാര്‍ട്ടി ഭരണഘടന പ്രകാരം ഭാരവാഹികളുടെ കാലാവധി മൂന്ന് വര്‍ഷമാണ്.
ജനുവരി ഒന്നിന് തന്‍െറ അനുമതിയില്ലാതെ ലഖ്നോവില്‍ നടന്ന ഒരു കണ്‍വെന്‍ഷനില്‍ അഖിലേഷിനെ പാര്‍ട്ടി പ്രസിഡന്‍റായി തെരഞ്ഞെടുത്തത് നിയമവിരുദ്ധമാണെന്ന് മുലായം കമീഷനെ ബോധിപ്പിച്ചിരുന്നു. അതിന് പിറ്റേന്ന് രാംഗോപാല്‍ യാദവിന്‍െറ നേതൃത്വത്തിലുള്ള സംഘം ഒന്നിന് നടന്ന കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികള്‍ അധികരമേറ്റ വിവരവും കമീഷന് കൈമാറി. പാര്‍ട്ടിയും ചിഹ്നവും തങ്ങള്‍ക്ക് അനുവദിക്കണമെന്ന ആവശ്യപ്പെട്ട രാംഗോപാല്‍ യാദവ് അഖിലേഷിനൊപ്പം കണ്‍വെന്‍ഷനില്‍ പങ്കെടുത്ത 31 ദേശീയ നിര്‍വാഹക സമിതി അംഗങ്ങളുടെയും 5242 പ്രതിനിധികളുടെയും ഉത്തര്‍പ്രദേശ് നിയമസഭയിലെ 195 എം.എല്‍.എമാരുടെയും ഉത്തര്‍പ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സിലിലെ 48 എം.എല്‍.സിമാരുടെയും നാല് ലോക്സഭാ എം.പിമാരുടെയും 11 രാജ്യസഭാ എം.പിമാരുടെയും പട്ടികയും സമര്‍പ്പിച്ചായി കമീഷന്‍ ചൂണ്ടിക്കാട്ടി. ഇതിന് ശേഷം പാര്‍ട്ടിയിലെ ഭുരിപക്ഷത്തിന്‍െറ പിന്തുണ തെളിയിക്കുന്നതിനുള്ള അനുബന്ധ രേഖകള്‍ ഹാജരാക്കണമെന്ന് ഇരുഭാഗത്തോടും ആവശ്യപ്പെട്ടപ്പോള്‍ രാംഗോപാല്‍ യാദവ് അവ സമര്‍പ്പിച്ചുവെന്നും മുലായം ഒന്നും സമര്‍പ്പിച്ചില്ളെന്നും കമീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷന്‍െറ തീരുമാനം മാനിക്കുമെന്ന് ആദ്യം അഭിപ്രായപ്പെട്ട മുലായം സിങ് ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പറഞ്ഞു.
കമീഷന്‍ തീരുമാനത്തെ സ്വാഗതം ചെയ്ത രാംഗോപാല്‍ യാദവ് തന്‍െറ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്ത പോരാട്ടമാണിതെന്ന് അഭിപ്രായപ്പെട്ടു. ഇനി തങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ജയിക്കുകയാണാവശ്യമെന്നും രാം ഗോപാല്‍ യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.