യു.പിയിലെ ഉപമുഖ്യമന്ത്രിമാർ മുഖ്യമന്ത്രിയാകാൻ കാത്തിരുന്ന് നിരാശരായി -അഖിലേഷ് യാദവ്
text_fieldsറാംപൂർ: യു.പി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയെയും ബ്രജേഷ് പഥക്കിനെയും ട്രോളി സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇരുവരും മുഖ്യമന്ത്രിയാകാൻ അവസരം കാത്തിരുന്നതാണെന്നും എന്നാൽ നിരാശരായെന്നുമാണ് അഖിലേഷ് യാദവ് കളിയാക്കിയത്.
''രണ്ട് ഉപമുഖ്യമന്ത്രിമാരാണ് സംസ്ഥാനത്തുള്ളത്. രണ്ടുപേരും മുഖ്യമന്ത്രിയാകുന്നത് സ്വപ്നം കണ്ട് കഴിയുകയായിരുന്നു.''-എന്നാണ് സമാജ്‍വാദി സ്ഥാനാർഥിയെ പിന്തുണച്ച് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി രാംപൂരിൽ നടന്ന പൊതുറാലിയിൽ സംസാരിക്കവെ അഖിലേഷ് പറഞ്ഞത്. ''അവർക്ക് ഒരു വലിയ വാഗ്ദാനം നൽകാൻ ഞങ്ങൾ തയാറാണ്. ഞങ്ങളിൽ നിന്ന് 100 എം.എൽ.എമാരെ എടുക്കുക, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് മുഖ്യമന്ത്രിയാകുക''-അഖിലേഷ് പറഞ്ഞു.
ഡിസംബർ അഞ്ചിനാണ് രാംപൂർ തെരഞ്ഞെടുപ്പ്. മെയിൻപുരി ഉപതെരഞ്ഞെടുപ്പിൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് മത്സരിക്കുന്നുണ്ട്. സമാജ്‍വാദി പാർട്ടിയുടെ ശക്തികേന്ദ്രമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.