അഖിലേഷിന്റെ രാംപുർ സന്ദർശനം തടഞ്ഞ് യു.പി സർക്കാർ
text_fieldsലഖ്നോ: ക്രമസമാധാനപ്രശ്നം ഉയർത്തി, സംസ്ഥാന സർക്കാറിെൻറ ദുഷ്ടലാക്ക് നടപ്പ ാക്കാനായി തെൻറ രാംപുർ സന്ദർശനം ജില്ല ഭരണകൂടം തടഞ്ഞതായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മുഹർറവും ഗണേശചതുർഥിയും കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചതിനാൽ രാംപുർ സന്ദർശിക്കാൻ അനുമതി നൽകില്ല എന്നാണ് ജില്ല ഭരണകൂടം അറിയിച്ചത്. സന്ദർശനം സെപ്റ്റംബർ 13,14 തീയതികളിലേക്ക് നീട്ടിവെച്ചെന്നും താൻ വന്നാൽ കലാപം ഉണ്ടാകുമെന്നുപോലും അധികൃതർ പറഞ്ഞുവെന്നും അഖിലേഷ് പറഞ്ഞു.
എസ്.പി നേതാവ് അസ്സം ഖാനെതിരെ കള്ളക്കേസുകൾ സൃഷ്ടിച്ച് അേദ്ദഹത്തിെൻറ സർവകലാശാല അടപ്പിക്കാനാണ് സർക്കാർ ശ്രമമെന്നും പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ അഖിലേഷ് ആരോപിച്ചു. പാർട്ടിയും താനും അഅ്സം ഖാന് പിന്നിൽ അടിയുറച്ചു നിൽക്കുമെന്നും അഖിലേഷ് പറഞ്ഞു. ഒരാൾക്കെതിരെ ഇത്രയും കേസുകൾ പടച്ചുവിടുന്നത് രാഷ്ട്രീയ ചരിത്രത്തിൽതന്നെ ആദ്യമാണെന്നും എസ്.പി തലവൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.