അഖിലേഷ് വീണ്ടും സമാജ്വാദി പാർട്ടി അധ്യക്ഷൻ
text_fieldsആഗ്ര: സമാജ്വാദി പാർട്ടി ദേശീയഅധ്യക്ഷനായി അഖിലേഷ് യാദവിനെ വീണ്ടും തെരഞ്ഞെടുത്തു. അടുത്ത അഞ്ചുവർഷത്തേക്ക് അഖിലേഷ് സമുന്നതസ്ഥാനത്ത് എത്തിയതോടെ പിതാവ് മുലായംസിങ് യാദവിന് പാർട്ടിയിലെ പിടി വീണ്ടും അയഞ്ഞു. െഎകകണ്ഠ്യേനയാണ് തെരഞ്ഞെടുപ്പെന്ന് മുതിർന്ന നേതാവ് രാം ഗോപാൽ യാദവ് പറഞ്ഞു.
ആഗ്രയിൽ ചേർന്ന കൺവെൻഷൻ, കാലാവധി അഞ്ചുവർഷമാക്കി ഭേദഗതി ചെയ്താണ് അഖിലേഷിനെ തെരഞ്ഞെടുത്തത്. ഇതോടെ 2019 ലോക്സഭ, 2022 നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിക്കുക അഖിലേഷാണ്.
അതേസമയം, നിർണായക ദേശീയ കൺവെൻഷനിൽ മുലായം പെങ്കടുത്തില്ല. താൻ നേരിട്ട് ക്ഷണിച്ചെന്നും സുപ്രധാന ഭരണഘടന ഭേദഗതി നടത്തുന്ന കൺവെൻഷനിൽ പിതാവിെൻറ സാന്നിധ്യവും അനുഗ്രഹവും വേണമെന്ന് പറഞ്ഞെന്നും അഖിലേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.