സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം -അഖിലേഷ് യാദവ്
text_fieldsലഖ്നോ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടേയും ആവശ്യമില്ലെന്നും അത് രണ്ട് അടച്ചുപൂട്ടണമെന്നും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഈ നിർദേശം ഇൻഡ്യ സഖ്യത്തിന് മുന്നിൽ വെക്കുമെന്നും അഖിലേഷ് വ്യക്തമാക്കി.
''സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം. നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിനെയും ആ രീതിയിൽ കൈകാര്യം ചെയ്യണം. നമുക്കെന്തിനാണ് സി.ബി.ഐ. എല്ലാ സംസ്ഥാനത്തും അഴിമതി വിരുദ്ധ വകുപ്പുകളുണ്ട്. അത് നന്നായി ഉപയോഗിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പിയും ഇ.ഡിയും മാറിയെന്നും അഖിലേഷ് ആരോപിച്ചു.
നോട്ടുനിരോധനത്തിലെ പിഴവുകളെ കുറിച്ച് ഈ അന്വേഷണ ഏജൻസികൾ അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഉത്തർപ്രദേശിൽ ഏഴുഘട്ടങ്ങളായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യനാലുഘട്ടങ്ങളും പൂർത്തിയായി. അടുത്ത ഘട്ടം മേയ് 20നാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ 88ൽ 62സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. സമാജ്‍വാദി പാർട്ടിക്ക് അഞ്ചും മായാവതിയുടെ ബി.എസ്.പിക്ക് 10 ഉം സീറ്റുകൾ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.