അഖിലേഷിനെ വിമാനത്താവളത്തിൽ തടഞ്ഞ് യു.പി പൊലീസ്
text_fieldsലഖ്നോ: ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് പ്രയാഗ്രാജിലേക് കുള്ള പ്രത്യേക വിമാനത്തിൽ കയറുന്നത് െപാലീസ് തടഞ്ഞു. അലഹാബാദ് സർവകലാശാലയിൽ വിദ്യാർഥി യൂനിയെൻറ പരിപാട ിയിൽ പെങ്കടുക്കാനായി പോകാൻ ലഖ്നോ വിമാനത്താവളത്തിലെത്തിയ അഖിലേഷിനെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞുവെ ക്കുകയായിരുന്നു. ഇതേതുടർന്ന് പ്രയാഗ് രാജിൽ സമാജ് വാദി പാർട്ടി നടത്തിയ പ്രതിഷേധം ലാത്തിച്ചാർജിൽ കലാശിച്ചു. സമാജ് വാദി പാർട്ടി എം.പി ധർമേന്ദ്ര യാദവിനും പ്രവർത്തകർക്കും പരിക്കേറ്റു.
ഉത്തരവുകളൊന്നും ഇല്ലാതെയാണ് പൊലീസ് ലഖ്നോ ചൗധരി ചരൺ സിങ് വിമാനത്താവളത്തിന് മുന്നിൽ തന്നെ തടഞ്ഞത്. അത് മറികടന്ന് അകത്തെത്തിയെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിക്കുകയായിരുന്നു. യാത്രവിവരങ്ങളും പരിപാടി ഉൾപ്പെടെയുള്ള കാര്യങ്ങളും ഷെഡ്യൂളും അധികൃതർക്ക് നേരത്തെ കൈമാറിയിരുന്നുവെന്നും എന്നാൽ മറുപടി ലഭിച്ചില്ലെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.
രാജ്യത്തെ യുവജനങ്ങൾ അനീതിക്കെതിരാണ്. ഇത് ബി.ജെ.പി സർക്കാറിെന ഭയപ്പെടുത്തുന്നുണ്ട്. അതാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നും അഖിലേഷ് ട്വിറ്ററിൽ കുറിച്ചു. അലഹബാദ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുടെ വിദ്യാർഥി സംഘടനയായ സമാജ്വാദി പാർട്ടി ചത്ര സഭയാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ 6.30 മുതൽ ഉദ്യോഗസ്ഥർ തെൻറ വീടിന് മുന്നിൽ നിരീക്ഷണത്തിനായി ഉണ്ടായിരുന്നുവെന്നും അഖിലേഷ് പറഞ്ഞു.
അതേസമയം, സർവകലാശാലയിലെ പരിപാടികൾക്ക് രാഷ്ട്രീയ നേതാക്കൾ പെങ്കടുക്കരുതെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം അലഹാബാദ് സർവകലാശാല അധികൃതർ അഖിലേഷിെൻറ പേഴ്സണൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. അലഹബാദ് സർവകലാശാല കാമ്പസിൽ അഖിലേഷിന് അനുമതി നിഷേധിച്ചിരുന്നുവെന്നും ക്രമസമാധാനം പാലിക്കുന്നതിനായി തങ്ങളുടെ കർത്തവ്യമാണ് നിറവേറ്റിയതെന്നും െപാലീസ് ഒാഫീസർ നിതിൻ തിവാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.