2024ൽ ജനം കാണാനിരിക്കുന്നത് പിന്നോക്ക-ദലിത്-ന്യൂനപക്ഷ സഖ്യത്തിൻ്റെ ഉദയം; കോൺഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് അഖിലേഷ് യാദവ്
text_fieldsന്യൂഡൽഹി: സമാജ് വാദി പാർട്ടിയുടെ സിറ്റിങ് സീറ്റിലുൾപ്പെടെ മഹാരാഷ്ട്രയിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇൻഡ്യ സഖ്യവുമായി ഇടഞ്ഞതിന് പിന്നാലെ ബദലായി പി.ഡി.എയെ പ്രഖ്യാപിച്ച് അഖിലേഷ് യാദവ്. 2024ലെ തെരഞ്ഞെടുപ്പിൽ പി.ഡി.എയുടെ ഉദയമായിരിക്കും ജനങ്ങൾ കാണുകയെന്നും പി.ഡി.എയായിരിക്കും ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നും അഖിലേഷ് യാദവ് പറഞ്ഞു.
പിച്ചഡെ, ദലിത്, അൽപ സഖ്യസ് (പിന്നോക്ക ദലിത ന്യൂനപക്ഷം) എന്നതിൻെ ചുരുക്കെഴുത്താണ് പി.ഡി.എ. മധ്യപ്രദേശിൽ തങ്ങൾക്കെതിരെ നടന്നത് ചതിയാണെന്നും ഇത്തരം ആശയക്കുഴപ്പങ്ങൾ നിലനിന്നാൽ ഒരിക്കലും ബി.ജെ.പിയെ തുരത്തി മുന്നേറാൻ ഇൻഡ്യക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ തങ്ങൾക്ക് നൽകാമെന്ന് ഉറപ്പ് പറഞ്ഞ സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
കോൺഗ്രസിന് സീറ്റ് നൽകാൻ താത്പര്.മില്ലെങ്കിൽ അവർക്ക് അത് നേരത്തെ അറിയിക്കാമായിരുന്നു. കോൺഗ്രസ് ഇങ്ങനെയാണ് പ്രവർത്തിക്കുന്നതെങ്കിൽ ആരാണ് പാർട്ടിക്കൊപ്പമുണ്ടാകുക? ഇൻഡ്യ സഖ്യം വരുന്നതിന് മുമ്പേ രൂപം കൊണ്ടതാണ് പി.ഡി.എ. ഇൻഡ്യസഖ്യമുണ്ടെങ്കിലും ഞങ്ങളുടെ പ്രവർത്തനം പി.ഡി.എയുടെ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റ് എസ്.പിക്ക് നൽകുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് തെറഅറിച്ചതോടെയാണ് ഇരു പാർട്ടികളും തമ്മിൽ ഇടഞ്ഞത്. മധ്യപ്രദേശിലെ സീറ്റിന് പകരമായി ഉത്തർപ്രദേശിലെ എല്ലാ സീറ്റിലും എസ്.പി മത്സരിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.