യു.പി 2022ൽ സാക്ഷിയാകുക ജനാധിപത്യ വിപ്ലവത്തിന് -അഖിലേഷ് യാദവ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ നിലവിലെ രാഷ്ട്രീയത്തിനെതിരെ 2022ൽ ജനാധിപത്യ വിപ്ലവം അരങ്ങേറുമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. നിലവിലെ യു.പി രാഷ്ട്രീയത്തെ നെഗറ്റീവെന്നും വിനാശകരമെന്നും വിശേഷിപ്പിച്ച അദ്ദേഹം സംസ്ഥാനം അടുത്തവർഷം അഭിമുഖീകരിക്കാൻ പോകുന്നത് തെരഞ്ഞെടുപ്പിനെയാകില്ല, മറിച്ച് പ്രത്യേക രാഷ്ട്രീയത്തിനെതിരായ വിപ്ലവമാകുമെന്നും അദ്ദേഹം പറഞ്ഞു.
'നിലവിലെ വിനാശകരമായ, യാഥാസ്ഥിതികമായ നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെ ചൂഷണം ചെയ്യപ്പെടുന്ന, അവഗണിക്കപ്പെടുന്ന, അടിച്ചമർത്തപ്പെടുന്ന, അപമാനിക്കപ്പെടുന്ന, ദലിത്, ദരിദ്രർ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, യുവജനങ്ങൾ എന്നിവരുടെ പുതിയ രാഷ്ട്രീയം ജനിക്കും' -അഖിലേഷ് യാദവ് ട്വിറ്ററിൽ കുറിച്ചു.
2022ലാണ് ഉത്തർപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും ബി.ജെ.പിയുടെയും വിദ്വേഷ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും യു.പിയിലുണ്ടാകുകയെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം. 2022ൽ തെരഞ്ഞെടുപ്പായിരിക്കില്ല നടക്കുക, മറിച്ച് ജനാധിപത്യ വിപ്ലവമായിരിക്കുമെന്നും അഖിലേഷ് യാദവ് ആത്മവിശ്വാസം പങ്കുവെച്ചു.
അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യാദവും സമാജ്വാദി പാർട്ടിയും. 403 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ 350 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന വിശ്വസത്തിലാണ് യാദവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.