Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി അല്ലാതെ...

ബി.ജെ.പി അല്ലാതെ മറ്റൊരു പാർട്ടിയും കർഷകരെ ഇത്രയും മര്യാദയല്ലാതെ കൈകാര്യം ചെയ്തിട്ടില്ല -അഖിലേഷ് യാദവ്​

text_fields
bookmark_border
ബി.ജെ.പി അല്ലാതെ മറ്റൊരു പാർട്ടിയും കർഷകരെ ഇത്രയും മര്യാദയല്ലാതെ കൈകാര്യം ചെയ്തിട്ടില്ല -അഖിലേഷ് യാദവ്​
cancel

ലഖ്‌നൗ: ബി.ജെ.പി അല്ലാതെ മറ്റൊരു പാർട്ടിയും കർഷകരെ ഇത്രയും മര്യാദയല്ലാതെ കൈകാര്യം ചെയ്തിട്ടില്ലെന്ന് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. കർഷക സമരത്തെ പിന്തുണച്ച അദ്ദേഹം കേന്ദ്ര നടപടിയെ ശക്തമായി എതിർത്തു. 'കർഷകരെ ഇത്രയും അപമാനത്തോടെ കൈകാര്യം ചെയ്യുന്ന പാർട്ടി ബി.ജെ.പിയാണ്, മറ്റൊരു പാർട്ടിയും ഇങ്ങനെ ചെയ്തിട്ടില്ല. വായ്പ എഴുതിത്തള്ളുക മാത്രമല്ല, കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന നയങ്ങൾ കൊണ്ടുവരുമെന്ന് കർഷകരോട് പറഞ്ഞ അതേ ആളുകൾ തന്നെയാണ്' -അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിെൻറ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ കർഷകർ രാജ്യതലസ് ഥാനത്തേക്ക് നടത്തുന്ന 'ഡൽഹി ചലോ മാർച്ച് ' നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരം അടിച്ചമർത്താൻ പൊലീസ് ശ്രമിക്കുന്ന തിനെ തുടർന്ന് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുമെന്നാണ് വിവരം.

അരലക്ഷത്തോളം പേരാണ് നിലവിൽ രാജ്യതലസ് ഥാനത്തേക്ക് തിരിച്ചിരിക്കുന്നത് . വ്യാഴാഴ് ചയും വെള്ളിയാഴ് ചയും കർഷകർക്ക് നേരെ ഗ്രനേഡും കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചിരുന്നു. കർഷകർ പിന്മാറാൻ തയാറാ ല്ലെന്ന് അറിയിച്ചതോടെ ഡൽഹിയിലെ ബുരാരിയിലെ ൈമതാനത്ത് പ്രവേശിക്കാൻ പൊലീസ് അനുമതി നൽകി.

അതേസമയം പ്രതിഷേധിക്കുന്ന കർഷകർക്ക് ആവശ്യമായ സഹായം ചെയ് തു നൽകാൻ ഡൽഹി സർക്കാർ അധികൃത രോട് ആവശ്യപ്പെട്ടു. മൈതാനത്ത് കർഷകർക്കായി ഡൽഹി സർക്കാർ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമാധാനം നിലനിർത്താനും സമാധാനപരമായ പ്രക്ഷോഭം നടത്താനും ഡൽഹി പൊലീസ് പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചു.

'കർഷക നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. കർഷകർക്ക് സമാധാനപരമായ പ്രതിഷേധം നടത്താൻ ബുരാരിയിൽ അനുമതി നൽകിയിട്ടുണ്ട്. സമാധാനം നിലനിർത്താൻ ഡൽഹി പൊലീസ് അഭ്യർഥിക്കുന്നു' - ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akhilesh Yadavfarmers' protestDelhi Chalo MarchBJP
Next Story