യു.പി സർക്കാറിന്റേത് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയല്ല, ട്രില്യൺ ഡോളർ നുണകളെന്ന് അഖിലേഷ്
text_fieldsലക്നോ: യു.പിയിൽ തൊഴിലില്ലായ്മ ക്രമാതീതമായി ഉയരുകയാണെന്നും കർഷകരും വ്യവസായികളും വ്യാപാരികളും അവരുടെ ജോലിയെക്കുറിച്ച് ആശങ്കാകുലരാണെന്നും എസ്.പി മേധാവി അഖിലേഷ് യാദവ്.
അടുത്ത നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ ഒരു ട്രില്യൺ ഡോളർ ലക്ഷ്യത്തിലെത്തുമെന്ന അവകാശവാദം നടക്കാത്തതാണെന്നും യു.പി സർക്കാന്റേത് ഒരു ട്രില്യൺ നുണകൾ മാത്രമാണണെന്നും അഖിലേഷ് പറഞ്ഞു.
ബി.ജെ.പി സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. കർഷകർ, വ്യാപാരികൾ, വ്യവസായികൾ എന്നിവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രത്യക്ഷമായ നിക്ഷേപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അഖിലേഷ് ‘എക്‌സി’ലെ ഒരു പോസ്റ്റിൽ ആരോപിച്ചു. ഒരു ട്രില്യൺ നുണകൾ പറഞ്ഞതിന്റെ റെക്കോർഡ് മാത്രമേ ബി.ജെ.പിക്ക് ഉണ്ടാക്കാൻ കഴിയൂ അല്ലാതെ മറ്റൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ആളുകളുടെ പക്കൽ പണമില്ലെങ്കിൽ, അവർക്കെങ്ങനെ വാങ്ങൽ ശേഷിയുണ്ടാവും? തൊഴിലാളികൾ കുടിയേറുകയാണെങ്കിൽ തൊഴിൽ വിഭവങ്ങൾ എവിടെ നിന്നു വരും?’- എസ്.പി അധ്യക്ഷൻ ചോദിച്ചു. ബി.ജെ.പിയെ ഇവിടെ വേണ്ടെന്നാണ് എല്ലാവരും പറയുന്നതെന്നും യാദവ് കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.