അഖിലേഷ് യാദവിെൻറ മകൾ സി.എ.എ സമരത്തിൽ?; നിഷേധിച്ച് പാർട്ടി
text_fieldsലഖ്നോ: ലഖ്നോവിലെ ക്ലോക്ക് ടവറിൽ നടക്കുന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിൽ സമാജ്വാദി പാർട്ടി തലവനും മു ൻ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിെൻറ മകൾ ടീന യാദവ് (14) പങ്കെടുക്കുന്നെന്ന അടിക്കുറിപ്പോടെയുള്ള ഫേ ാട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ഫോട്ടോ വ്യാപകമായി പ്രചരിച്ച് തുടങ്ങിയതോടെ ടീന സമരത്തിൽ പങ്കെടുത്തില്ലെന്ന വിശദീകരണവുമായി സമാജ്വാദി പാർട്ടി രംഗത്തെത്തി. ടീന സമരത്തിൽ പങ്കെടുത്തില്ലെന്നും അതുവഴി പ്രഭാത നടത്തത്തിനിറങ്ങിയ ടീനക്കൊപ്പം സുഹൃത്ത് എടുത്ത സെൽഫിയാണ് ഇതെന്നുമാണ് പാർട്ടിയുടെ വിശദീകരണം. ക്ലോക്ക് ടവറിനടുത്താണ് അഖിലേഷ് യാദവിെൻറ വീട്. ഞായറാഴ്ച പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോൾ ടീന സമരക്കാരെ കാണുകയും അവരോട് സംസാരിക്കുകയുമായിരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാൾ ടീനക്കൊപ്പം സെൽഫിയെടുക്കുകയായിരുന്നെന്നാണ് പാർട്ടി വിശദീകരിക്കുന്നത്.
എന്നാൽ, സുഹൃത്തുക്കൾ സമരരംഗത്തുണ്ടായിരുന്നതിനാൽ അവരെ കാണാന ടീന പോകുകയും അൽപസമയം സമരക്കാർക്കൊപ്പം ഇരുന്നെന്നുമാണ് കുടുംബവുമായി അടുപ്പമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ അതിരൂക്ഷമായി എതിർക്കുന്ന നേതാവാണ് അഖിലേഷ് യാദവ്. സി.എ.എ വിരുദ്ധ സമരം നടത്തുന്നവർ ഭരണഘടനയെ രക്ഷിക്കാനുള്ള സമരത്തിലാണെന്നായിരുന്നു അേദ്ദഹത്തിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.