അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം
text_fieldsന്യൂഡൽഹി: കനേഡിയൻ പൗരത്വത്തെച്ചൊല്ലി ഏറെ വിമർശനങ്ങൾ നേരിട്ടിട്ടുള്ള നടൻ അക്ഷയ് കുമാറിന് ഒടുവിൽ ഇന്ത്യൻ പൗരത്വം. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പൗരത്വം ലഭിച്ചത് നടൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.‘മനസ്സും പൗരത്വവും -രണ്ടു ഹിന്ദുസ്ഥാനി’ എന്ന കുറിപ്പോടെ രജിസ്ട്രേഷൻ രേഖയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
Dil aur citizenship, dono Hindustani.
— Akshay Kumar (@akshaykumar) August 15, 2023
Happy Independence Day!
Jai Hind! 🇮🇳 pic.twitter.com/DLH0DtbGxk
രാജ്യത്തോടുള്ള തന്റെ സ്നേഹത്തെ ആളുകൾ ചോദ്യം ചെയ്യുന്നത് കണ്ട് നിരാശ തോന്നിയിട്ടുണ്ടെന്ന് നടൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ‘ഇന്ത്യയാണ് എനിക്ക് എല്ലാം... ഞാൻ സമ്പാദിച്ചതും നേടിയതുമെല്ലാം ഇവിടെ നിന്നാണ്’ എന്നിങ്ങനെയായിരുന്നു ഇതേക്കുറിച്ച് നടൻ നേരത്തെ പറഞ്ഞത്.
രാഷ്ട്രീയ ബജ്റംഗ് ദള്‍ എന്ന സംഘടന അക്ഷയ് കുമാറിനെ തല്ലുന്നവർക്ക് 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചത് ഇന്നലെയായിരുന്നു. അക്ഷയ് കുമാർ പ്രധാനവേഷത്തിലെത്തിയ ‘ഓ മൈ ഗോഡ് 2’ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന പേരിലാണ് തല്ലാൻ ആഹ്വാനം. പ്രതിഷേധക്കാർ അക്ഷയ് കുമാറിന്റെ കോലം കത്തിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.