അൽജസീറ: മന്ത്രാലയ സമിതി തീരുമാനിക്കും
text_fieldsന്യൂഡൽഹി: അൽജസീറ ഇംഗ്ലീഷ് ചാനലിെൻറ ഇന്ത്യയിലെ സംപ്രേഷണ അനുമതി സംബന്ധിച്ച വിഷയം മന്ത്രാലയതല സമിതിയുടെ പരിഗണനക്ക് വിേട്ടക്കും. ആഭ്യന്തരം, വിദേശകാര്യം, വാർത്താവിതരണ-പ്രക്ഷേപണം എന്നീ മന്ത്രാലയങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാവും സമിതി.
ടെലിവിഷൻ ചാനലുകളുടെ സുരക്ഷ അനുമതി ഇപ്പോൾ നൽകിവരുന്നത് ആഭ്യന്തര മന്ത്രാലയമാണ്. വിദേശ ചാനൽ എന്നതു കൂടി പരിഗണിച്ചാണ് വിദേശ മന്ത്രാലയത്തെയും പരിശോധന സമിതിയിൽ ഉൾപ്പെടുത്തുന്നത്.
അൽജസീറയുടെ അനുമതി നിലവിൽ പിൻവലിച്ചിരിക്കുകയാണ്. എന്നാൽ, സാേങ്കതികമായി പ്രവർത്തനം തുടരാൻ അനുമതിയുണ്ട്. അൽജസീറ നൽകിയ അപേക്ഷയിൽ തീരുമാനം എടുക്കുന്നതു വരെയുള്ള കാലത്തേക്കാണ് ഇൗ സാേങ്കതിക അനുമതി.
2015ൽ ഇന്ത്യൻ ഭൂപടം തെറ്റായി കാണിച്ചു എന്നതിന് അൽജസീറയുടെ അനുമതി പിൻവലിച്ചിരുന്നു. കശ്മീർ തീവ്രവാദി ശൃംഖലകൾ അടിസ്ഥാനപ്പെടുത്തിയുള്ള ഡോക്യുമെൻററിയെ തുടർന്നാണ് രണ്ടാമത്തെ അനുമതി പിൻവലിക്കൽ. യു.എൻ അംഗീകരിച്ച ഭൂപടമാണ് ഉപയോഗിച്ചതെന്ന് ചാനൽ വിശദീകരിച്ചു.
കശ്മീർ വിഷയത്തിലാകെട്ട, കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ആ ഡോക്യുമെൻററിയിൽ 10 മിനിറ്റ് നീക്കിവെച്ചിട്ടുണ്ടെന്ന് അൽജസീറ വിശദീകരിച്ചു. വിശദീകരണം അടക്കമുള്ള കാര്യങ്ങൾ മന്ത്രാലയതല സമിതി പരിശോധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.