മുംബൈയിൽ അൽ-മുക്താദിർ ജ്വല്ലറി ഉദ്ഘാടനം ചെയ്തു
text_fieldsമുംബൈ: അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ മുംബൈയിലെ കൽബാദേവി, സവേരി ബസാർ ഷെയ്ക്ക് മേമൻ സ്ട്രീറ്റിലെ പുതിയ ഷോറൂം ‘അൽ മുതകബ്ബിർ’ ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡംഗം അബ്ദുൽ ഷുക്കൂർ മൗലവിയും അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ് ഫൗണ്ടർ ചെയർമാനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമും ചേർന്ന് ഉദ്ഘാടനം ചെയ്തു.
അൽമുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ 28ാമത്തെ ഷോറൂമാണിത്. സ്വർണാഭരണങ്ങളുടെയും വിവാഹാഭരണങ്ങളുടെയും വള, മാല, കമ്മൽ, മോതിരം തുടങ്ങിയവയുടെയും ഏറ്റവും പുതിയതും ആകർഷകവുമായ വൻ ശേഖരമാണ് ഷോറൂമിൽ സജ്ജീകരിച്ചിട്ടുള്ളത്. നിർമിതബുദ്ധിയുടെ സഹായത്തോടെ നിർമിച്ച ആകർഷകമായ ക്രാഫ്റ്റഡ് സ്റ്റണ്ണിങ് ഡിസൈനുകൾ ഇവിടെ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.