ഇന്ത്യൻ സൈന്യത്തിനും സർക്കാറിനുമെതിരെ ആക്രമണ ആഹ്വാനവുമായി സവാഹിരി
text_fieldsന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനും സർക്കാറിനുമെതിരെ ആക്രമണ ആഹ്വാനവുമായി ഭീകരസംഘടന യായ അൽഖാഇദ തലവൻ അയ്മൻ അൽ സവാഹിരിയുടെ വിഡിയോ സന്ദേശം. സർക്കാറിനും സൈന്യത്തിനു ം കനത്ത പ്രഹരമേൽപിക്കണമെന്ന് കശ്മീരിലെ മുജാഹിദീനുകളോട് ആവശ്യപ്പെടുന്നതാ ണ് ‘കശ്മീരിനെ മറക്കരുത്’ എന്ന തലക്കെട്ടിലുള്ള വിഡിയോ.
അതിർത്തികടന്നുള് ള ഭീകരതയിൽ പാകിസ്താനുള്ള പങ്കിനെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. ആക്രമണത്തിലൂടെ ഇന്ത്യൻ സമ്പദ്ഘടനക്കും മാനവശേഷിക്കും നഷ്ടമുണ്ടാക്കാനാണ് സവാഹിരി ആഹ്വാനംചെയ്യുന്നത്. എന്നാൽ, അൽ ഖാഇദയുടെ ഇന്ത്യൻ തലവനായിരുന്ന കൊല്ലപ്പെട്ട സാക്കിർ മൂസയെക്കുറിച്ച് സന്ദേശത്തിൽ പരാമർശമില്ല. സാക്കിർ മൂസയെ കഴിഞ്ഞ മേയിലാണ് സുരക്ഷസേന വധിച്ചത്. എന്നാൽ, പ്രസംഗത്തിൽ കശ്മീരിനെക്കുറിച്ച് പരാമർശിക്കുേമ്പാൾ ഇയാളുടെ ചിത്രം സ്ക്രീനിൽ തെളിയുന്നുണ്ട്.
പാകിസ്താൻ സൈന്യവും സർക്കാറും അമേരിക്കയുടെ പാദസേവകരാണെന്നും ഭീകരർ പാക് കെണിയിൽ കുടുങ്ങരുതെന്നും സവാഹിരി പറയുന്നു. മുജാഹിദീനുകളെ തങ്ങളുടെ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി പാക് സർക്കാറുകളും സൈന്യവും ചൂഷണംചെയ്യുകയും പിന്നീട് അവരെ ഉപദ്രവിക്കുകയുമായിരുന്നു. പാകിസ്താെൻറ ഇന്ത്യയുമായുള്ള അതിർത്തി തർക്കം അമേരിക്കൻ ഇൻറലിജൻസാണ് നിയന്ത്രിക്കുന്നതെന്ന് സവാഹിരി പറയുന്നു.
കശ്മീരിൽ പള്ളികളിലും ചന്തകളിലും മുസ്ലിംകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലും അക്രമണം നടത്തരുതെന്നും ആഹ്വാനമുണ്ട്. എന്നാൽ, ഭീകരപ്രവർത്തനങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് തെളിയിക്കാൻ പാകിസ്താൻ ചാരസംഘടനയായ െഎ.എസ്.െഎതന്നെയാണ് വിഡിയോ പുറത്തുവിട്ടതെന്ന് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കശ്മീരിൽ വിഘടനവാദികളെ ഒറ്റപ്പെടുത്തുന്നതിലും തീവ്രവാദ സംഭവങ്ങൾ പരിശോധിക്കുന്നതിലും സർക്കാർ നേടിയ വിജയമാണ് വിഡിയോക്ക് പിന്നിലെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.