'എന്തിനാണിത്ര തിടുക്കം? ഒരു തീരുമാനവും എടുത്തിട്ടില്ല'-ബി.ജെ.പിക്കൊപ്പം കൂട്ടുകൂടുന്നതിനെക്കുറിച്ച് അഴഗിരി
text_fieldsചെന്നൈ: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനായി പുതിയ പാർട്ടി രൂപവ്ത്കരിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് കരുണാനിധിയുടെ മകനും ഡി.എം.കെ പ്രസിഡൻറ് എം.കെ. സ്റ്റാലിെൻറ സഹോദരനുമായ എം.കെ. അഴഗിരി. ബി.ജെ.പിയുടെ തണലിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് അഴഗിരിയെന്നും ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നവംബർ 21ന് ചെന്നൈയിലെത്തുേമ്പാൾ ചർച്ച നടത്തുമെന്നുമുള്ള റിപ്പോർട്ടുകൾ 'ദ പ്രിൻറ്' വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ അഴഗിരി നിഷേധിച്ചു.
'ഇതെല്ലാം േകവലം അഭ്യൂഹങ്ങൾ മാത്രമാണ്. ഉചിതമായ സമയം വരുേമ്പാൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് എനിക്ക് മടിയൊന്നുമില്ല. ഇതുവരെ അത്തരത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. എന്തിനാണിത്ര തിടുക്കം? എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം' -അഴഗിരി പറഞ്ഞു. 2021െല നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സഹോദരൻ സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെയിൽ വലിയ പിളർപ്പുണ്ടാകുമെന്നും അഴഗിരി പറഞ്ഞു. നേതൃത്വത്തിെൻറ അഭാവം നിഴലിക്കുന്ന ഡി.എം.കെയിൽ വലിയ ഉൾപ്പോരാണിപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭാവി പദ്ധതികൾ എന്തൊക്കെയാണെന്ന ചോദ്യത്തിന് സംസ്ഥാനത്തെ രാഷ്ട്രീയ ട്രെൻഡ് പഠിക്കുകയാണെന്നും അതിനനുസരിച്ച് തക്കസമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമാണെന്നുമായിരുന്നു മറുപടി. ഒരു പുതിയ പാർട്ടിക്ക് തമിഴ്നാട്ടിൽ ഇടമുണ്ടെന്നാണ് താൻ കരുതുന്നതെന്നും മുൻ ഡി.എം.കെ നേതാവ് പറയുന്നു. '1967ൽ ആളുകൾ കരുതിയത് ഒരു പാർട്ടിയെന്ന നിലയിൽ ഉയർന്നു വരാൻ ഡി.എം.കെക്ക് കഴിയില്ലെന്നാണ്. രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ ഉയർന്നുവന്നുവെന്ന് മാത്രമല്ല, എെൻറ പിതാവിെൻറ കീഴിൽ അത് കൂടുതൽ കരുത്താർജിച്ചുകൊണ്ടിരുന്നു. ബി.ജെ.പി ഇപ്പോൾ തമിഴ്നാടിൽ കടന്നുകയറാനുള്ള നീക്കങ്ങളിലാണ്. അവർ കഠിനമായി ശ്രമിക്കുന്നുണ്ട്. നമുക്ക് കാത്തിരുന്ന് കാണാം'- അഴഗിരി കൂട്ടിച്ചേർത്തു.
അതേസമയം, അമിത്ഷായുമായി അഴഗിരി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ആ കൂടിക്കാഴ്ചയിൽ കാര്യങ്ങൾ അനുകൂലമാണെങ്കിൽ ഈ മാസാവസാനം മധുരയിൽ പാർട്ടി പ്രഖ്യാപനം നടത്താനാണ് അഴഗിരിയും കൂട്ടരും ആലോചിക്കുന്നത്. ബി.ജെ.പിയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അഴഗിരിയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് വാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും തമിഴ്നാട് ബി.ജെ.പി നേതൃത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മധുര മേഖലയിൽ നല്ല അടിത്തറയുള്ള അഴഗിരിയെ തങ്ങൾക്കൊപ്പം നിർത്തുന്നത് ഗുണമാകുമെന്ന് തന്നെയാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
സ്റ്റാലിെൻറ നേതൃത്വത്തിൽ ഡി.എം.കെ നയിക്കുന്ന മുന്നണി അധികാരത്തിലെത്തുന്നത് തടയാൻ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം മതിയാകാതെ വരുമെന്നാണ് ബി.ജെ.പി കരുതുന്നത്. എ.െഎ.എ.ഡി.എം.കെയുമായി ബി.ജെ.പിക്ക് അഭിപ്രായവ്യതാസങ്ങളും വർധിച്ചു വരുന്നുണ്ട്. വിവിധ കക്ഷികളിലെ നേതാക്കളെ കൂറുമാറ്റി കൂടെ ചേർക്കുന്നതിനുള്ള ശ്രമങ്ങൾ ഇൗ സാഹചര്യത്തിൽ ബി.ജെ.പി സജീവമാക്കിയിട്ടുണ്ട്. നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബുവിനെ ബി.െജ.പി പാർട്ടിയിലെത്തിച്ചിരുന്നു.
അഴഗിരി ഒരു കാലത്ത് ഡി.എം.കെയുടെ ശക്തനായ നേതാവും സംസ്ഥാനത്തെ തെക്കന്‍ ജില്ലകളുടെ ചുമതലക്കാരനുമായിരുന്നു. 2014ൽ പാര്‍ട്ടി വിരുദ്ധ പ്രവർത്തനത്തിന് ഡി.എം.കെ അഴഗിരിയെ പുറത്താക്കുകയായിരുന്നു. ശേഷം ആറ് വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമല്ല. പുതിയ പാര്‍ട്ടിയുണ്ടാക്കിയാൽ 'കലൈഞ്ജര്‍ ഡി.എം.കെ' അഥവാ 'കെ.ഡി.എം.കെ' എന്നായിരിക്കും പേരെന്നാണ് സൂചനകൾ. അഴഗിരിയുടെ മകന്‍ ദയാനിധിയും പുതിയ പാര്‍ട്ടിയിലെ നിർണായക സ്ഥാനത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.