അലങ്കാനല്ലൂർ ജെല്ലിക്കെട്ട്: രണ്ട് മരണം
text_fieldsചെന്നൈ: ലോക പ്രസിദ്ധമായ അലങ്കാനല്ലൂർ ജെല്ലിക്കെട്ടിൽ കാളയുടെ കുത്തേറ്റ് രണ്ടു പേർ മ രിച്ചു. ചോഴവന്താൻ ശ്രീധർ (24), ചെല്ലപാണ്ടി എന്നിവരാണ് മരിച്ചത്. മത്സരത്തിനിറക്കിയ തെൻറ ക ാളക്ക് കയറുകൊണ്ട് കുരുക്കിടുന്നതിനിടെ മറ്റൊരു കാള പാഞ്ഞുവന്ന് ശ്രീധറിനെ കുത്തുക യായിരുന്നു. വയറ്റിലാണ് കുത്തേറ്റത്. രക്തം വാർന്നൊഴുകിയനിലയിൽ മധുര രാജാജി ഗവ. ആശുപത്രിയിലെത്തിച്ചു. എൻജിനീയറിങ് ബിരുദധാരിയായ ശ്രീധർ ലോ കോളജിൽ ചേരാൻ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ചെല്ലപാണ്ടി ചികിൽസക്കിടെയാണ് മരിച്ചത്.
മത്സരത്തിനിടെ നാൽപതോളം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പത്തിലധികംപേരെ മധുര രാജാജി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുര ജില്ലയിലെ അലങ്കാനല്ലൂരിൽ രാവിലെ എട്ടു മണിക്ക് തുടങ്ങിയ ജെല്ലിക്കെട്ടിൽ 700ലധികം കാളകളാണ് ‘വാടിവാസൽ’ വഴി മൈതാനത്തേക്ക് തുറന്നുവിട്ടത്. മൊത്തം 921 കാളപിടിയന്മാരും രംഗത്തിറങ്ങി.
16 കാളകളെ പിടിച്ച് അലങ്കാനല്ലൂർ സ്വദേശി രഞ്ജിത്ത് ബംബർ സമ്മാനമായ കാർ കരസ്ഥമാക്കി. വ്യാഴാഴ്ച പാലമേട് ജെല്ലിക്കെട്ടിൽ ഏറ്റവും കൂടുതൽ കാളകളെ പിടിച്ച് മാരുതി കാർ ബംപർ സമ്മാനമായി നേടിയ പ്രഭാകർക്ക് അലങ്കാനല്ലൂരിൽ കാളയുടെ കുത്തേറ്റ് പരിക്കേറ്റു. കഴുത്തിെൻറ ഭാഗത്താണ് കുത്തേറ്റത്. പതിനായിരങ്ങളാണ് ജെല്ലിക്കെട്ട് കാണാനെത്തിയത്.
വിദേശ വിനോദ സഞ്ചാരികൾക്ക് മാത്രമായി പ്രത്യേക ഗാലറി ഒരുക്കിയിരുന്നു. വൈകീട്ട് നാലുമണിക്ക് അവസാനിപ്പിക്കാനിരുന്ന ജെല്ലിക്കെട്ട് കോടതി നിരീക്ഷകനായ മുൻ ജില്ല ജഡ്ജി മാണിക്യത്തിെൻറ അനുമതിയോടെ 5.10വരെ നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.