ഇന്ത്യക്ക് സഹായവുമായി ‘ആലിബാബ’
text_fieldsന്യൂഡൽഹി: കോവിഡ് ഭീഷണി നേരിടാൻ ഇന്ത്യയുൾപ്പെടെ ഏഴു രാജ്യങ്ങൾക്ക് അവശ്യ മെഡിക്ക ൽ വസ്തുക്കൾ നൽകുമെന്ന് ‘ജാക് മാ ഫൗണ്ടേഷനും’ ‘ആലിബാബ ഫൗണ്ടേഷനും’ അറിയിച്ചു. മുഖ കവചവും കോവിഡ് പരിശോധന കിറ്റുകളും മറ്റുമാണ് ഇതിലുണ്ടാവുക.
ഏഴു രാജ്യങ്ങൾക്കായി 17 ലക്ഷം മുഖകവചങ്ങളും 1,65,000 പരിശോധന കിറ്റുകളുമാണ് നൽകുന്നത്. സംരക്ഷണവസ്ത്രങ്ങൾ, വെൻറിലേറ്ററുകൾ, തെർമോമീറ്ററുകൾ തുടങ്ങിയവും നൽകും. വൻകിട ബഹുരാഷ്ട്ര കമ്പനിയായ ‘ആലിബാബ ഗ്രൂപ്പി’െൻറ സഹസ്ഥാപകനാണ് ചൈനീസ് കോടിപതിയായ ജാക് മാ.
ഇന്ത്യയിലേക്കുള്ള സഹായവസ്തുക്കളുടെ ആദ്യ ബാച്ച് കഴിഞ്ഞദിവസം എത്തി. ഇത് റെഡ് ക്രോസ് സൊസൈറ്റി ഏറ്റുവാങ്ങി. ഇന്ത്യക്ക് പുറമെ, അസർബൈജാൻ, ഭൂട്ടാൻ, കസാഖ്സ്താൻ, കിർഗിസ്താൻ, ഉസ്ബെകിസ്താൻ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കാണ് മെഡിക്കൽവസ്തുക്കൾ എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.