അലീഗഢ് വിഷമദ്യ ദുരന്തം: മരണം 25 ആയി
text_fieldsഅലീഗഢ്: യു.പിയിലെ അലീഗഢിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. ഹരിയാനയുമായി അതിർത്തിപങ്കിടുന്ന ഗ്രാമങ്ങളിൽനിന്ന് പുതിയ മരണങ്ങൾ റിേപ്പാർട്ട് ചെയ്തതോടെയാണിത്. അതേസമയം, തനിക്ക് കിട്ടിയ വിവരമനുസരിച്ച് മരണസംഖ്യ 35 കവിഞ്ഞതായി അലീഗഢിൽനിന്നുള്ള ലോക്സഭ ബി.ജെ.പി എം.പി സതീശ് ഗൗതം പറഞ്ഞു.
പല ഗ്രാമങ്ങളിലും പോസ്റ്റ്േമാർട്ടം പോലും നടത്താതെ മൃതദേഹങ്ങൾ സംസ്കരിച്ചതായും എം.പി പറഞ്ഞു. മരണസംഖ്യയിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചപ്പോൾ ഈ വിഷയം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നും എല്ലാ ഇരകളെയും കണ്ടെത്തി മരിച്ചവരുടെ പട്ടിക തയാറാക്കുമെന്നും ഗൗതം അറിയിച്ചു.
ജോലിയിൽ കൃത്യവിലോപം കാണിച്ചുവെന്ന കാരണത്താൽ ലോധ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അഭയ് കുമാർ ശർമയെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സ്റ്റേഷൻ പരിധിയിലാണ് ആദ്യമരണം റിേപ്പാർട്ട് ചെയ്തത്. ആദ്യമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷവും ചില ഇരകൾ വിഷ മദ്യം ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റെയ്ഡുകൾ നടന്നു. 12 പേർെക്കതിരിൽ കേസ് എടുത്തു. ഇതിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായത്തിന് ജില്ല മജിസ്ട്രേട്ട് ശിപർശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.