അലീഗഢ് കൊലപാതകം: മേഖലയിൽ സംഘർഷാവസ്ഥ
text_fieldsഅലീഗഢ്: രണ്ടര വയസ്സുകാരി അതിക്രൂരമായി കൊല ചെയ്യപ്പെട്ട അലീഗ ഢിലെ താപ്പൽമേഖല സന്ദർശിക്കാനെത്തിയ തീവ്ര ഹിന്ദുത്വ നേതാവ് സാധ്വ ി പ്രാചിയെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. കടം വാങ്ങിയ 10,000 രൂപ തിരിച്ചുന ൽകാത്തതിെൻറ വിദ്വേഷം തീർക്കാൻ അയൽവാസിയുടെ രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ മേഖലയിൽ വൻ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
പ്രദേശത്തെ ക്രമസമാധാനനില കണക്കിലെടുത്താണ് സാധ്വി പ്രാചിക്ക് താപ്പലിൽ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പൊലീസ് ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. സംഭവത്തിൽ മുഖ്യപ്രതി സാഹിദ്, ശഗുഫ്ത, മെഹ്ദി ഹസൻ, അസ്ലം എന്നിവർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മേഖലയിൽ സംഘർഷാവസ്ഥ നിലവിലുണ്ട്.
ഇതിനിടെ, അക്രമം ഭയന്ന് പ്രതികളുടെ കുടുംബങ്ങളും പ്രദേശത്തെ മറ്റു പല കുടുംബങ്ങളും വീടൊഴിഞ്ഞുപോയതായി റിപ്പോർട്ടുണ്ട്.
എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്നാണ് പൊലീസിെൻറ നിലപാട്. കുഞ്ഞിനെ കാണാതായതു സംബന്ധിച്ച പരാതി രേഖപ്പെടുത്താൻ വൈകിയതിൽ പൊലീസിനെതിരെയും പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.